HOME
DETAILS
MAL
കെ.എം.സി.ടിയില്‍ ദ്വിദിന സിംപോസിയത്തിന് തുടക്കം
backup
March 22 2018 | 05:03 AM
മുക്കം: കളന്തോട് കെ.എം.സി.ടി എന്‍ജിനീയറിങ് കോളജിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിന് ഇന്ന് തുടക്കമാവും.
'മെറ്റനോയിയ-18' സെമിനാറിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും. ഇന്ന് രാവിലെ 9.30ന് എന്‍.ഐ.ടി ഡീന്‍ പി.എസ് സതീദേവി സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഡോ. കെ. മൊയ്തു അധ്യക്ഷനാവും.
പേപ്പര്‍ പ്രസന്റേഷന്, ബ്രെയിന്‍ ബസര്‍, ടെക്നോ ജാം തുടങ്ങിയ പരിപാടികള്‍ നടക്കും. പേപ്പര്‍ പ്രസന്റേഷനില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 25 കോളജുകളില്‍ നിന്നായി 144 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ പി. സ്വരാഗ്, പി.സി. ഷമീം, അരുണ്‍. ടി നായര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."