കരവിരുതിലെ കൊയപ്പ മിനി സ്റ്റേഡിയം
താമരശേരി: കൊടുവള്ളിയില്‍ നടക്കുന്ന 36ാം അഖിലേന്ത്യാ കൊയപ്പാ സ്മാരക ഫുട്ബാള്‍ ടൂര്‍ണമെന്റ് നടക്കുന്ന സ്റ്റേഡിയവും മൈതാനവും കരവിരുതില്‍ തന്റെ വീട്ടുമുറ്റത്തൊരുക്കിയിരിക്കുകയാണ് കൊടുവള്ളി ഗവ.ഹയര്‍സെക്കന്‍ഡണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കൊടുവള്ളി ഉളിയാറാക്കുന്നുമ്മല്‍ സിദ്ദിഖിന്റെ മകന്‍ ഉമറുല്‍ ഫാറൂഖ്.
ഒന്നര മീറ്ററോളം വരുന്ന സ്ഥലത്ത് ചുള്ളിക്കമ്പുകളും ഫൈബര്‍ ചാര്‍ട്ടുകള്‍ കൊണ്ടുമാണ് ഈ സ്റ്റേഡിയം ഉമറുല്‍ ഫാറൂഖ് നിര്‍മിച്ചിരിക്കുന്നത്. പ്രവേശന കമാനവും, ടിക്കറ്റ് കൗണ്ടറും, ഗാലറിയും, ഗോള്‍ പോസ്റ്റും, മൈദാനവുമെല്ലാം കൃത്യമായാണ് നിര്‍മിച്ചിരിക്കുന്നത്. പവലിയനും, മൈതാനത്തിലെ ഇരുമ്പ് വേലിയും, ഫ്‌ളഡ് ലൈറ്റുകളും, പ്രവേശന വഴികളും എല്ലാം നിര്‍മാണത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടണ്ട്. പത്തു ദിവസമെടുത്താണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഉമറുല്‍ ഫാറൂഖിന്റെ മിനി സ്റ്റേഡിയം കാണാന്‍ നിരവധി പേരാണ് ഇവിടേക്കെത്തിക്കൊണ്ടണ്ടിരിക്കുന്നത്.
നേരത്തെ നിരവധി ചരിത്ര സ്മാരകങ്ങളെയും കൊടുവള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും പ്രധാന സ്ഥാപനങ്ങളെയും ഉമറുല്‍ ഫാറൂഖ് നിര്‍മിച്ച് ശ്രദ്ധ നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."