പട്ടാമ്പി പാലം അറ്റകുറ്റപണി നടത്തും: മന്ത്രി ജി. സുധാകരന്‍
പട്ടാമ്പി: നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാലമായ പട്ടാമ്പി പാലം അറ്റകുറ്റപണി നടത്തുമെന്ന് മന്ത്രി ജി. സുധാകരന്‍. പാലക്കാട്, നിലമ്പൂര്‍ - ഗുരുവായൂര്‍ സംസ്ഥാന പാതയില്‍ ഭാരതപ്പുഴക്ക് കുറുകെയുള്ള പാലത്തിന്റെ പലഭാഗങ്ങളും തകര്‍ച്ചയിലായതിനാലും വീതി കുറഞ്ഞതിനാലും ഗതാഗതകുരുക്ക് അനുഭവിക്കുന്നതിനാലും ഈ പാലം അടിയന്തമായി പുനര്‍നിര്‍മ്മിക്കുകയും പട്ടാമ്പി മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള തീരദേശ റോഡിന്റെ സ്ഥലമെറ്റെടുപ്പിന്റെ നടപടികള്‍ വേഗത്തിലാക്കണമെന്നുമുള്ള പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്റെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പാലം തകര്‍ച്ചാ ഭീഷണിയിലാണെന്ന പരാതിയില്‍ പാലക്കാട് മരാമത്ത് വകുപ്പ് വിഭാഗം നടത്തിയ പരിശോധനയില്‍ അറ്റകുറ്റപണി ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുള്ളതാണ്.
പാലത്തിലെ കൈവരികളും മണ്ണൊലിപ്പ് തടയാനുള്ള സ്ലാബ് നിര്‍മാണവും ഉള്‍പ്പെടെ 95 . 20 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് രൂപരേഖ തയ്യാറാക്കി ഭരണാനുമതിക്ക് സമര്‍പ്പിച്ചു.
ഷൊര്‍ണൂര്‍ - പട്ടാമ്പി തീരദേശ റോഡ് കടന്നു പോകുന്ന ഭാഗത്ത് ഏറയും കൃഷി സ്ഥലമായതിനാല്‍ സ്ഥലം ഏറ്റെടുത്ത് റോഡ് പണി നടത്തുക പ്രയാസമാണ്.
എന്നാല്‍ കുറ്റിപ്പുറം തങ്ങള്‍പ്പടി മുതല്‍ പട്ടാമ്പി പാലം ഉള്‍പ്പെടെ 22 കിലോമീറ്റര്‍ റോഡ് വീതികൂട്ടി നവീകരിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു.
ഇതിനായി പാലക്കാട് മരാമത്ത് വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കി വരികയാണ്. ഒന്നാം ഘട്ടം നടപടികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് സമാന്തര പാലവും ഷൊര്‍ണൂര്‍ - പട്ടാമ്പി തീരദേശ റോഡിനു സ്ഥലം ഏറ്റെടുക്കുന്നതിനു തുക കൂടി ഉള്‍പ്പെടുത്തി പാലവും റോഡും സാമ്പത്തികാനുമതിക്കായി കിഫ്ബിയില്‍ സമര്‍പ്പിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചതായും എംഎല്‍എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."