HOME
DETAILS

ചെറുവണ്ണൂര്‍ - നല്ലളം മേഖല കാര്യാലയത്തില്‍ ജീവനക്കാരില്ല; ജനം ദുരിതത്തില്‍

  
backup
March 22 2018 | 05:03 AM

%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%b3%e0%b4%82-%e0%b4%ae%e0%b5%87%e0%b4%96

 

ഫറോക്ക്: കോര്‍പ്പറേഷന്‍ ചെറുവണ്ണൂര്‍ - നല്ലളം മേഖല കാര്യാലയത്തില്‍ ജീവനക്കാരില്ലാത്തത് ജനത്തെ ദുരിതത്തിലാക്കുന്നു.ഒന്‍പത് ജീവനക്കാര്‍ വേണ്ടിടത്ത് ഒരു മാസമായി നാല് ജീവനക്കാരണുളളത്. അഞ്ച് പേര്‍ സ്ഥലം മാറ്റം കിട്ടി പോയതിനു പകരം ആളുകളെ ഇതുവരെ നിയമിച്ചിട്ടില്ല.
ജീവനക്കാരില്ലാത്തതു കാരണം സേവനം കിട്ടാതെ ദിവസവും നിരവധി പേരാണ് മേഖല കാര്യാലയത്തിലെത്തി മടങ്ങുന്നത്.
സാമ്പത്തിക വര്‍ഷം അവസാനത്തില്‍ ജീവനക്കാരില്ലാത്തതിനാല്‍ പദ്ധതി നിര്‍വഹണത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ജനം. മാര്‍ച്ച് മാസം ലൈസസന്‍സുകള്‍ പുതുക്കാനാകാത്തത് വ്യാപാരികളെയും വലച്ചിരിക്കുകയാണ്. ക്ഷേമ പെന്‍ഷനുളള അപേക്ഷകളൊന്നും ഓഫിസില്‍ നിലവില്‍ സ്വീകരിക്കുന്നില്ല. ജീവനക്കാരെ നിയമിക്കാത്ത അധികൃതരുടെ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
ടൗണ്‍ പ്ലാനിങ്, എസ്റ്റാബ്ലിഷ്‌മെന്റ് ആരോഗ്യം തുടങ്ങിയ സെക്ഷനുകളില്‍ ജീവനക്കാരില്ലാത്തതാണ് ജനത്തെ കൂടുതല്‍ പ്രയാസത്തിലാക്കുന്നത്. ബില്‍ഡ് പെര്‍മിറ്റ് കിട്ടാത്തതിനാല്‍ വീട് നിര്‍മ്മാണമടക്കമുളള പ്രവര്‍ത്തികള്‍ നിലച്ചിരിക്കുകയാണ്.
വീടിന്റെ പ്ലാനിനു അപേക്ഷ സമര്‍പ്പിച്ച റസിപ്റ്റില്ലാത്തതിനാല്‍ പി.എം.എ.വൈ ഭവന നിര്‍മാണത്തിനു അപേക്ഷ സമര്‍പ്പിക്കാനാകാതെ നിരവധി പേരാണ് കുഴങ്ങിയത്. ജീവനക്കാരെ നിയമിക്കണമെന്നു ആവശ്യപ്പെട്ടു സെക്രട്ടറിയടക്കമുളളവര്‍ക്ക് ജനപ്രതിനിധികള്‍ പരാതി നല്‍കിയിട്ടും നടപടിയായിട്ടില്ല. കോര്‍പ്പറേഷന്‍ കാര്യാലയത്തിന്റെ നിശ്ചലാവസ്ഥക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ മാര്‍ച്ചും കുത്തിയിരുപ്പ് സമരവും സംഘടിപ്പിച്ചിട്ടുണ്ട്.
കോര്‍പ്പറേഷന്‍ ഓഫിസില്‍ നിന്നും താല്‍ക്കാലികമായി ജീവനക്കാരെ മേഖല കാര്യലയത്തിലേക്ക് മാറ്റി ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കണമെന്നു കൗണ്‍സിലര്‍ എസ്.വി.സയ്യിദ് മുഹമ്മദ് ഷമീല്‍ തങ്ങള്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  3 months ago
No Image

ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു; ഭയപ്പെടുത്തി കവര്‍ന്നത് 49 ലക്ഷം രൂപ; രണ്ടു യുവതികള്‍ പിടിയില്‍

Kerala
  •  3 months ago
No Image

സുഭദ്ര കൊലപാതക കേസ്: ഒരാള്‍കൂടി കസ്റ്റഡിയില്‍ 

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റു

Kerala
  •  3 months ago
No Image

കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ല; ഉത്തരവ് പിന്‍വലിക്കാന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  3 months ago
No Image

മദ്യനയ അഴിമതിക്കേസ്: സിബിഐ കേസിലും കെജ്‌രിവാളിന് ജാമ്യം, പുറത്തേക്ക് 

Kerala
  •  3 months ago
No Image

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Kerala
  •  3 months ago
No Image

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

National
  •  3 months ago
No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 months ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago