മാവൂരിനെ സ്വയംപര്യാപ്തമാക്കാന്‍ പദ്ധതിയുമായി പഞ്ചായത്ത് ബജറ്റ്
മാവൂര്‍: ഗ്രാമപഞ്ചായത്തിനെ സാമ്പത്തിക സ്വയം പര്യാപതമാക്കുന്നതിന്ന് പരിഗണന നല്‍കി ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് വളപ്പില്‍ റസാഖ് അവതരിപ്പിച്ചു.
പ്രസിഡന്റ് സി മുനീറത്ത് അധ്യക്ഷയായി. 211935000രൂപ വരവും 191049000 രൂപ ചെലവും വരുന്ന ബജറ്റില്‍ ഗ്രാമപഞ്ചായത്തിനെ സാമ്പത്തികരംഗത്ത് സ്വയം പര്യാപ്തമാക്കാന്‍ പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്‌സ്-കം-കല്യാണമണ്ഡപം പണിപൂര്‍ത്തീകരിച്ച് തുറക്കുന്നത്തിന് മുന്തിയ പരിഗണന നല്‍കും.
പാഴ്‌ചെലവുകള്‍ ഒഴിവാക്കി സാമ്പത്തിക അച്ചടക്കം പാലിക്കുക, നികുതി ചോര്‍ച്ച തടയുന്നതിന് പ്രത്യേക കര്‍മസമിതി രൂപീകരിക്കുക, എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുക. ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതിലെ അപാകത പരിഹരിക്കുന്നതിന് സര്‍ക്കാരിനെ സമീപിക്കുക, മാവൂരിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനും പുതിയ വ്യവസായം എന്ന മാവൂരിന്റെ ആവശ്യത്തിനും ജനങ്ങളെ മുന്‍നിര്‍ത്തി സമ്മര്‍ദം ശക്തിപ്പെടുത്തുക,
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി ലാപ്‌ടോപ്പ് വാങ്ങി നല്‍കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുക എന്നിവയാണ് ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍. കാര്‍ഷിക രംഗത്തെ സമഗ്രമായി പരിഷ്‌കരിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി 28 ലക്ഷം രൂപ, പാശ്ചാത്തലമേഖലക്കായി 70 ലക്ഷം രൂപ, ഗ്രാമപഞ്ചായത്ത് നേരിടുന്ന മാലിന്യപ്രശ്‌നം നേരിടുന്നതിന് 13 ലക്ഷം രൂപ, മഹാത്മാഗാന്ധി ഗ്രാമീണതൊയിലുറപ്പ് പദ്ധതികള്‍ക്ക് 54 ലക്ഷം രൂപ, റോഡ് പണികള്‍ക്കായി 54 ലക്ഷം രൂപ എന്നിങ്ങനേയും മാറ്റിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."