കഥകളിയില്‍ അര്‍ജുനന്റെ കാലകേയ വധത്തിന് വിജയം
കൊല്ലം: അര്‍ജുനന്റെ കാലകേയ വധം വിഷയമായി അവതരിപ്പിച്ചവര്‍ക്ക് കേരള യൂനിവേഴ്‌സിറ്റി യുവജനോത്സവത്തിലെ കഥകളി മത്സരത്തില്‍ മിന്നുന്ന വിജയം. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍ കോളജിലെ സരുണ്‍ രവീന്ദ്രനും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളജിലെ പാര്‍വതി ജി. ഉദയുമാണ് വിജയം നേടിയത്.
രണ്ടാം ക്ലാസു മുതല്‍ നൃത്തം പഠിക്കുന്ന സരുണ്‍ രവീന്ദ്രന്‍ ആദ്യമായാണ് കഥകളിയില്‍ മത്സരിക്കുന്നത്. കന്നി അരങ്ങേറ്റത്തില്‍ തന്നെ മിന്നുന്ന വിജയവും നേടി. നേരത്തെ സ്‌കൂള്‍ കലോത്സവങ്ങളില്‍ കേരള നടനം, കുച്ചിപ്പുടി, ഭരതനാട്യം തുടങ്ങിയ നൃത്ത ഇനങ്ങളില്‍ വിജയം സരുണ്‍ നേടിയിട്ടുണ്ട്.
ചേര്‍ത്തല സ്വദേശിയായ സരുണ്‍ ഒന്നാം വര്‍ഷ എം. കോം വിദ്യാര്‍ഥിയാണ്. കലാമണ്ഡലം കൃഷ്ണപ്രസാദ് ആണ് ഗുരു.
കിള്ളിപ്പാലം സ്വദേശിയായ പാര്‍വതി ജി. ഉദയന്‍ എം.എ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.
സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചേര്‍ത്തല എന്‍.എസ്.എസ് കോളജിലെ ഗോവിന്ദ് എം, തിരുവനന്തപുരം മാര്‍ ഇവാനിയോസിലെ ദീഷിത്ത് എസ്. ദിനേഷ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാര്‍ഇവാനിയോസ് കോളജിലെ അരുണിമ പ്രസാദ്, തിരുവനന്തപുരം ഗവ. വനിത കോളജിലെ സൗപര്‍ണിക പ്രദീപ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."