കൃഷിക്കും അടിസ്ഥാന സൗകര്യത്തിനും മുന്‍തൂക്കം
തൃക്കരിപ്പൂര്‍: കൃഷിക്കും അടിസ്ഥാന സൗകര്യത്തിനും മുന്‍തൂക്കം നല്കി പടന്ന ഗ്രാമ പഞ്ചായത്ത് വാര്‍ഷിക ബജറ്റ്.
വൈസ്പ്രസിഡന്റ് ടി.കെ സുബൈദ അവതരിപ്പിച്ച 13.50 കോടി രൂപ വരവും 12.86 കോടി ചെലവും 64 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റില്‍ കൃഷിക്ക് 42 ലക്ഷം രൂപ ഉള്‍പ്പെടെ ഉല്പാദന മേഖലയ്ക്ക് 70 ലക്ഷം രൂപയും സേവന മേഖലയ്ക്ക് 3.81 കോടി രുപയും പശ്ചാത്തല മേഖലയ്ക്ക് 2.60 കോടി രൂപയും പട്ടിക ജാതി വികസനത്തിന് 32 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ആരോഗ്യ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും സ്ത്രീ സുരക്ഷയ്ക്കും വയോജനങ്ങള്‍ക്കും പ്രത്യേകം ഫണ്ട് നീക്കി വച്ചിട്ടുണ്ട്. സേവന മേഖലയില്‍ 35 ലക്ഷം രൂപ, ലൈഫ് ഭവന പദ്ധതിക്കും പാശ്ചാത്തല മേഖലയില്‍ പടന്ന മാര്‍ക്കറ്റ് കെട്ടിടം പൊളിച്ച് മാറ്റി ഷോപ്പിങ് സെന്ററും മിനി ഓഡിറ്റോറിയവും പണിയാന്‍ 60 ലക്ഷം രൂപയും നീക്കി വച്ചിട്ടുണ്ട്. പ്രസിഡന്റ് പി.സി ഫൗസിയ ആമുഖ പ്രസംഗം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.വി മുഹമ്മദ് അസ്ലം, ടി.കെ.പി ഷാഹിദ, കെ.പി റഷീദ, പഞ്ചായത്തംഗങ്ങളായ പി.പി കുഞ്ഞി കൃഷ്ണന്, ടി.പി മുത്തലിബ,് ടി.പി മുഹമ്മദ് കുഞ്ഞി, കെ. രമേശന്, നയന സുരേഷ,് കെ.വി ഗോപാലന്, ടി.കെ. സമീറ, ഒ.ബീന, എം. ചിത്ര, ആസൂത്രണ സമിതി വൈസ് ചെയര്മാന് പി. മുഹമ്മദ് കുഞ്ഞി, അംഗങ്ങളായ പി.സി മുസ്തഫ ഹാജി, കെ.വി ജതീന്ദ്രന്‍, എ.എം ഷരീഫ് ഹാജി, പി.കെ താജുദ്ദീന് പടന്ന, സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.കെ.പി അഹമ്മദ് കുഞ്ഞി, സെക്രട്ടറി എന്‍.എം അനില്‍കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി വിനയരാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."