തൊഴില്‍ നിയമ പരിഷ്‌കരണം: ഏപ്രില്‍ രണ്ടിന് കേരളത്തില്‍ പൊതുപണിമുടക്ക്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമ പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതു പണിമുടക്ക്.
ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസ് ഒഴികെയുള്ള സംയുക്ത ട്രേഡ് യൂനിയനാണ് പണമുടക്ക് പ്രഖ്യാപിച്ചത്.
കരാര്‍ തൊഴിലും നിശ്ചിത കാലാവധി തൊഴിലും എല്ലാ വ്യവസായ മേഖലകളിലും അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെയാണ് സമരം. സ്ഥിരം തൊഴില്‍ സമ്പ്രദായത്തെ അട്ടിമറിക്കുന്നതാണ് പുതിയ നിയമം.
തൊഴിലാളി യൂനിയനുകളോടു പോലും അഭിപ്രായം ചോദിക്കാതെ തിരക്കിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. വ്യവസായ തൊഴില്‍ നിയമത്തിലെ (1946) ചട്ടങ്ങള്‍ ഭേദഗതി ചെയ്താണു പുതിയ ഉത്തരവിറക്കിയത്. പാര്‍ലമെന്റിലും ഇക്കാര്യം ചര്‍ച്ചചെയ്തില്ല.
ദേശീയ തലത്തില്‍ തന്നെ വലിയ പ്രതിഷേധ പരിപാടികള്‍ നടത്താനാണ് ട്രേഡ് യൂനിയനുകളുടെ നീക്കം. തികച്ചും ഏകാധിപത്യപരമായാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്ന് സി.ഐ.ടി.യു നേതാവ് എളമരം കരീം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."