31 മത്സ്യഭവനുകള്‍ കൂടി ആരംഭിക്കും: മന്ത്രി
തിരുവനന്തപുരം: ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് പ്രാധാന്യം നല്‍കാനായി സംസ്ഥാനത്ത് 31 മത്സ്യഭവനുകള്‍കൂടി ആരംഭിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. മത്സ്യഫെഡിന് കീഴിലുള്ള 666 സഹകരണസംഘങ്ങളില്‍ 200 എണ്ണത്തില്‍ പെയ്ഡ് സെക്രട്ടറിമാരെ നിയമിക്കും. ശുദ്ധജല അലങ്കാര മത്സ്യവിപണനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഓഖി പാക്കേജുമായി ബന്ധപ്പെട്ട 7340 േകാടിയുടെ പദ്ധതി സമര്‍പ്പിച്ചെങ്കിലും ഒരു രൂപ പോലും കേന്ദ്രസര്‍ക്കാര്‍ നല്‍കിയില്ല. ദുരന്തരത്തിനിരയായ കുടുംബങ്ങളിലെ 274 കുട്ടികളുടെ തുടര്‍വിദ്യാഭ്യാസത്തിനായുള്ള പദ്ധതി സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. കൊയിലാണ്ടി, തലായി, ചേറ്റുവ ഹാര്‍ബറുകള്‍ ഏപ്രിലില്‍ കമ്മിഷന്‍ ചെയ്യും. വലിയതുറയില്‍ നാലുവര്‍ഷമായി ദുരിതാശ്വാസക്യാംപില്‍ കഴിഞ്ഞവര്‍ക്കായി 192 വീടുകള്‍ പൂര്‍ത്തിയായതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."