HOME
DETAILS
MAL
ജയയുടെ ചികിത്സ: വിശദീകരണവുമായി അപ്പോളോ ആശുപത്രി
backup
March 23 2018 | 00:03 AM
ചെന്നൈ: മുന്‍തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ എല്ലാ സി.സി.ടി.വി കാമറകളും പ്രവര്‍ത്തന രഹിതമാക്കിയിരുന്നതായി അപ്പോളോ ആശുപത്രി. ജയലളിതയെ പ്രവേശിപ്പിച്ച തീവ്രപരിചരണ വിഭാഗത്തില്‍ അവരല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലെന്നും ആശുപത്രി ചെയര്‍മാന്‍ പ്രതാപ് സി. റെഡ്ഡി പറഞ്ഞു. ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ മരണം വരെയുള്ള എല്ലാ ചികിത്സാ രേഖകളും ജസ്റ്റിസ് എ. അറുമുഖസ്വാമി കമ്മിഷന് മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."