HOME
DETAILS

ആധാര്‍ സുരക്ഷിതമെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍

  
backup
March 23 2018 | 00:03 AM

%e0%b4%86%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a4%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%87



ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ അതീവ സുരക്ഷിതമാണെന്നും പ്രപഞ്ചം നിലനില്‍ക്കുവോളം വിവരങ്ങള്‍ ചോര്‍ത്തുക സാധ്യമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. രഹസ്യകോഡുകള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ബയോമെട്രിക് വിവരങ്ങള്‍ പുറത്തുപോകാത്ത തരത്തിലുള്ള രഹസ്യകോഡാണിത്. പ്രപഞ്ചം നിലനില്‍ക്കുന്ന കാലത്തോളം ഇവയും നിലനില്‍ക്കും. അതുകൊണ്ട് ഇതിലെ വിവരങ്ങള്‍ ചോര്‍ത്തുകയെന്നത് അസാധ്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ആധാര്‍ കേസില്‍ അഞ്ചംഗഭരണഘടനാ ബെഞ്ച് മുമ്പാകെ വാദംകേള്‍ക്കുന്നതിനിടെ ആധാര്‍ സംവിധാനം നടപ്പാക്കുന്ന യു.ഐ.ഡി.ഐ സി.ഇ.ഒ അശോക് ഭൂഷണ്‍ പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്. സുപ്രിം കോടതിയുടെ പ്രത്യേക അനുമതിയോടെ അദ്ദേഹം ആധാറിന്റെ സുരക്ഷാസംവിധാനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ആധാര്‍കാര്‍ഡിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള ഹരജികളിന്‍മേലാണ് സുപ്രിം കോടതിയില്‍ വാദം നടക്കുന്നത്.
ആധാര്‍ ബയോമെട്രിക് മാച്ചിങ് സോഫ്റ്റ്‌വെയര്‍ വാങ്ങിയത് വിദേശ കമ്പനിയില്‍ നിന്നാണ്. സോഫ്റ്റ്‌വെയര്‍ വിദേശ കമ്പനിയുടേതാണെങ്കിലും ആധാര്‍ വിവരങ്ങള്‍ വിദേശ കമ്പനിക്ക് ലഭിക്കില്ല. ആധാറിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന സെര്‍വര്‍ ഇന്ത്യയുടേതാണ്. ദേശീയ സുരക്ഷയുടെ പേരില്‍ ഇതുവരെ വിവരങ്ങള്‍ കൈമാറിയിട്ടില്ല. ജില്ലാ ജഡ്ജിയുടെ ഉത്തരവുണ്ടെങ്കില്‍ ആധാര്‍ വിവരങ്ങള്‍ കൈമാറാനാണ് തീരുമാനം. ആധാര്‍ വന്നതോടെ പൂഴ്ത്തിവയ്പും കരിച്ചന്തയും കുറഞ്ഞുവെന്നു അവകാശപ്പെട്ട പാണ്ഡെ, സാങ്കേതിക തകരാറുകള്‍ കാരണം ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്നും സമ്മതിച്ചു.
വാദത്തിനിടെ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരനു പെന്‍ഷന്‍ നിഷേധിക്കാന്‍ കഴിയുമോയെന്നു കോടതി ആരാഞ്ഞിരുന്നു. ജീവനക്കാരന്‍ നേരിട്ടു കൈകാര്യം ചെയ്യുന്നതു കൊണ്ടുതന്നെ വ്യാജപെന്‍ഷന്‍ അക്കൗണ്ടുകള്‍ എങ്ങനെ തടയുമെന്നും ഭരണഘടനാ ബെഞ്ച് ചോദിച്ചു. ഇതോടെ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും കോടതിയില്‍ പവര്‍പോയിന്റ് അവതരണത്തിലൂടെ അതു തെളിയിക്കാമെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അറിയിച്ചു. ഇതിനു പിന്നാലെയാണ് ഉച്ചയ്ക്ക് രണ്ടിന് അസാധാരണ നടപടിയായി പവര്‍പോയിന്റ് അവതരണത്തിലൂടെ അക്കാര്യങ്ങള്‍ വിശദമാക്കാന്‍ കോടതി സര്‍ക്കാരിനെ അനുവദിച്ചത്. ഇതിനായി പ്രത്യേകസംവിധാനവും സ്‌ക്രീനും സ്ഥാപിച്ച് യു.ഐ.ഡി.ഐ സി.ഇ.ഒ വിശദീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago