കാവേരി: അന്തിമവിധിക്കെതിരേ കേരളം പുനഃപരിശോധനാ ഹരജി നല്‍കി
ന്യൂഡല്‍ഹി: കാവേരി നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് നാല് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കേരളം വീണ്ടും സുപ്രിം കോടതിയെ സമീപിച്ചു. തര്‍ക്കം തീര്‍പ്പാക്കി കഴിഞ്ഞമാസം സുപ്രിം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ കേരളത്തിന് അധികജലം നല്‍കേണ്ടെന്ന നിലപാട് ചോദ്യംചെയ്താണ് സംസ്ഥാനം പുനഃപരിശോധനാഹരജി നല്‍കിയത്. അന്തിമ ഉത്തരവില്‍ വ്യക്തതവേണമെന്നും കേരളം ആവശ്യപ്പെട്ടു. കബനി, ഭവാനി, പാമ്പാര്‍ എന്നീ കാവേരിയുടെ പോഷക നദികളില്‍ നിന്ന് 147 ടി.എം.സി വെള്ളം കാവേരിയിലേക്ക് ഒഴുകുന്നുണ്ട്. അതിനാല്‍ ഇതിന് ആനുപാതികമായ വെള്ളം ലഭിക്കാന്‍ അവകാശമുണ്ടെന്നാണ് കേരളത്തിന്റെ വാദം.
കഴിഞ്ഞമാസം 16നാണ് കാവേരിനദിയില്‍ നിന്നു വെള്ളം എടുക്കുന്നതു സംബന്ധിച്ച് കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്കിടയില്‍ നിലനിന്ന തര്‍ക്കത്തില്‍ സുപ്രിം കോടതിയുടെ അന്തിമവിധി പുറപ്പെടുവിച്ചത്. 15 വര്‍ഷത്തേക്കാണ് വിധിയെന്നും ആവശ്യമെങ്കില്‍ വിധി പിന്നീട് പുനഃപരിശോധിക്കാമെന്നും ചീഫ്ജസ്റ്റിസിന്റെ ബെഞ്ച് വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."