ട്രംപിന്റെ അഭിഭാഷകന് ജോണ്‍ ഡോഡ് രാജിവച്ചു
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിഭാഷകന് ജോണ്‍ ഡോഡ് രാജിവച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് പ്രത്യേക കൗണ്‍സില്‍ റോബര്‍ട്ട് മ്യൂളറിന്റെ അന്വേഷണങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് ജോണ്‍ ഡോഡായിരുന്നു.
ട്രംപുമായുള്ള അഭിപ്രായ വ്യത്യാസമാണ് അഭിഭാഷകന്റെ രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ ഉപദേശങ്ങള്‍ തുടര്‍ച്ചയായി ട്രംപ് അവഗണിക്കുന്നതിനാലാണ് അഭിഭാഷകന് രാജിവച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസിനോട് അധികൃതര്‍ പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ജോണ്‍ ഡോഡിന്റെ നീക്കങ്ങളില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടതാണ് ഇരുവര്‍ക്കുമിടയിലെ അഭിപ്രായ വ്യത്യാസത്തിന് കാരണമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
പ്രസിഡന്റ് ട്രംപിനെസ്നേഹിക്കുന്നുവെന്നും അദ്ദേഹത്തിന് നല്ലത് വരണമെന്ന് ആശംസിക്കുന്നുവെന്നുംഅദ്ദേഹം രാജിക്ക് ശേഷം പറഞ്ഞു.
ജോണ്‍ തങ്ങളുടെ ഗ്രൂപ്പിലെ പ്രധാന വ്യക്തിയായിരുന്നുവെന്നും സ്പെഷല്‍ കൗണ്‍സിലിലെ നിയമ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപിന്റെ നിയമ വക്താവ് ജയ് സെൂലോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."