കുറ്റസമ്മതം അഹദ് തമീമിക്ക് എട്ട് മാസം തടവ്
വെസ്റ്റ് ബാങ്ക്: ഇസ്‌റാഈല്‍ ജയിലില്‍ കഴിയുന്ന ഫലസ്തീന്‍ യുവതി അഹദ് തമീമിക്ക് എട്ട് മാസം തടവ്. കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂട്ടറുമായി നടന്ന ധാരണയിലാണ് തടവിന് വിധിച്ചത്. രണ്ട് ഇസ്‌റാഈലി സൈനികരെ പ്രഹരിച്ചതിനെത്തുടര്‍ന്നാണ് തമീമിയെ അറസ്റ്റ് ചെയ്തത്.ഇവരെ പ്രഹരിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
17 കാരിയായ അഹദ് തമീമിയെ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇസ്‌റാഈല്‍ സൈന്യം അറസ്റ്റ് ചെയ്തത്. റാമല്ലക്ക് സമീപമുള്ള ഇസ്‌റാഈല്‍ സൈനിക കോടതിയിലാണ് ശിക്ഷ പ്രഖ്യാപിച്ചത്. പ്രോസിക്യൂട്ടറും പ്രതിയുമായി നടന്ന ധാരണയെ തുടര്‍ന്ന് തടവ് കാലാവധി പൂര്‍ത്തിയാവലോടെ കേസ് അവസാനിക്കും.
അറസ്റ്റ് ചെയ്തത് മുതലുള്ള ദിവസങ്ങള്‍ തടവ് കാലാവധിയായി പരിഗണിക്കുമെന്ന് അഹദ് തമീമിയുടെ അഭിഭാഷകന്‍ ഗബി ലാസ്‌കി പറഞ്ഞു. തനിക്കെതിരേ ചുമത്തിയ 12 കേസുകളില്‍ നാലെണ്ണം തമീമി സമ്മതിച്ചു.
1,500 ഡോളര്‍ പിഴയായി കോടതിയില്‍ അടക്കണം. സൈനികര്‍ക്കെതിരേ കല്ലെറിയാന്‍ പ്രേരിപ്പിച്ചതുള്‍പ്പെടെയുള്ള മറ്റു കേസുകള്‍ പ്രോസിക്യൂട്ടര്‍ പിന്‍വലിച്ചുവെന്ന് ഗബി ലാസ്‌കി പറഞ്ഞു. ഇസ്‌റാഈല്‍ അധിനിവേശത്തിന് കീഴില്‍ നീതിയില്ലെന്നും ഈ കോടതി അനധികൃതമാണെന്നും അഹദ് തമീമി ജഡ്ജിക്കു മുന്നില്‍ പറഞ്ഞതായി അവരുടെ പിതാവ് ബസ്സം തമീമി പറഞ്ഞു.
അഹദ് തമീമിയുടെ ബന്ധുവായ 15 കാരനെ ഇസ്‌റാഈല്‍ സൈന്യം റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ചിരുന്നു. ഇവരുടെ വീടിന്റെ സമീപത്ത് റെയ്ഡിനെത്തിയ സൈനികരാണ് വെടിയുതിര്‍ത്തത്. ഇതിനെ ചോദ്യം ചെയ്യുകയും തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് സൈനികരെ അഹദ് തമീമി മുഖത്തടിക്കുകയുമായിരുന്നു.
അന്ന് രാത്രി യുവതിയെയും മാതാവിനെയും ഇസ്‌റാഈല്‍ സൈന്യം അറസ്റ്റ് ചെയ്തു. മാതാവിനെ പിന്നീട് വിട്ടയച്ചു. അഹദ് തമീമിയുടെ അറസ്റ്റിനെതിരേ ലോക വ്യാപമായി പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഫലസ്തീനികള്‍ക്കായി പൊരുതുന്ന ധീര പോരാളിയായാണ് ഇവരെ വിശേഷിപ്പിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."