ബാഗേജ് മോഷണം: യാത്രക്കാരന് ഖത്തര്‍ എയര്‍വേയ്സിന്റെ 1.10 ലക്ഷം നഷ്ടപരിഹാരം
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയയാളുടെ ബാഗേജില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോയ സംഭവത്തില്‍ യാത്രക്കാരന് ഖത്തര്‍ എയര്‍വേസ് 1.10 ലക്ഷം നഷ്ടപരിഹാരം നല്കി.
അമേരിക്കയില്‍ നിന്ന് ദോഹ വഴി ഫെബ്രുവരി 24ന് എത്തിയ പൊന്നാനി സ്വദേശി ഡോ. അനീസ് അറക്കലിനാണ് പണം നല്‍കിയത്. ഖത്തര്‍ എയര്യവേയ്സ് സംഭവം വിശദമായി അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് വിമാന കമ്പനിക്കുള്ള ഉത്തരവാദിത്വം കണക്കിലെടുത്ത് നഷ്ടപരിഹാരം നല്‍കിയത്.
അനീസ് അമേരിക്കയിലെ സാന്‍ യുവാന്‍ ദ്വീപില്‍ നിന്ന് ദോഹ വഴിയാണ് കരിപ്പൂരില്എത്തിയത്. സാന്‍ യുവാന്‍ ദ്വീപില്‍ നിന്ന് ന്യൂയോര്‍ക്ക് വരെ ജെറ്റ് ബ്ലൂ വിമാനത്തിലും തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്‍സിലുമായിരുന്നു യാത്ര.
വീട്ടിലെത്തി ബാഗേജ് പരിശോധിച്ചപ്പോഴാണ് രണ്ട് ലക്ഷം രൂപ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയതായി കണ്ടെത്തിയത്. വില കൂടിയ അഞ്ചു ബ്രാന്‍ഡഡ് വാച്ചുകള്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവയായിരുന്നു മോഷണം പോയത്. രണ്ട് ബാഗേജുകളും തുറന്ന് പരിശോധിച്ച നിലയിലായിരുന്നു. ഒരു ബാഗേജില്‍ മറ്റൊരാളുടെ വസ്ത്രവും ഉള്‍പ്പെട്ടിരുന്നു. അതിനിടെ ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ ചില യാത്രക്കാരുടെ ബാഗേജ് മോഷണം പോയ സംഭവത്തിന് ഇതുവരെ തുമ്പായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."