കാക്കടവ് തടയണ തകര്‍ന്നു
ചീമേനി: എട്ടു ലക്ഷം രൂപ ചെലവില്‍ ജലസേചന വകുപ്പിന് കീഴില്‍ കാക്കടവ് പദ്ധതി പ്രദേശത്ത് സ്ഥാപിച്ച താല്‍ക്കാലിക തടയണ തകര്‍ന്നു.
തടയണയുടെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്ന് കല്ലും മണ്ണും പൈപ്പുകളും മുകളില്‍ വിരിച്ച താര്‍പ്പായകളും ഒലിച്ചു പോയി. കഴിഞ്ഞ ദിവസം പെയ്ത മഴയെ ത്തുടര്‍ന്ന് തടയണയില്‍ വെള്ളം നിറഞ്ഞതാണ് തടയണ തകരാന്‍ കാരണം. ഏഴിമല നേവല്‍ അക്കാദമി, പെരിങ്ങോം സി ആര്‍ പി എഫ് എന്നിവിടങ്ങളിലേക്ക് ശുദ്ധ ജലം നല്‍കുന്നത് കാക്കടവ് പുഴയില്‍ നിന്നാണ്. ഏഴിമലയിലേക്ക് മാത്രം ദിനേന45 ലക്ഷം ലിറ്റര്‍ നല്‍കേണ്ടതുണ്ട്. വേനല്‍കാലത്ത് പുഴയില്‍ വെള്ളം കുറയുന്നതോടെ പുഴക്ക് കുറുകെ കല്ലും മണ്ണും ഉപയോഗിച്ച് തടയണ കെട്ടിയാണ് വെള്ളം ടാങ്കിലേക്കെത്തിക്കുന്നത്. ഇതിനായി ഓരോ വര്‍ഷവും എട്ടു ലക്ഷത്തോളം രൂപ ചിലവില്‍ താല്‍ക്കാലിക തടയണ കെട്ടുന്നു.
തകര്‍ന്ന തടയണയുടെ അവശിഷ്ടങ്ങള്‍ കാരണം പുഴ മലിനമാകുമെന്നതിനാല്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ഈ വര്‍ഷം തടയണ നിര്‍മാണം തടഞ്ഞിരുന്നു. അടുത്ത വര്‍ഷം സ്ഥിരം തടയണ നിര്‍മ്മിക്കുമെന്ന അധികൃതരുടെ ഉറപ്പിന്‍മേലാണ് ഈ വര്‍ഷം തടയണ നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."