HOME
DETAILS
MAL
തൊഴില്‍ നിയമ ഭേദഗതിക്കെതിരേ ഐ.എന്‍.ടി.യു.സി
backup
March 23 2018 | 02:03 AM
കോഴിക്കോട്: തൊഴില്‍ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതി പ്രതിഷേധാര്‍ഹമാണെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്. നിയമ ഭേദഗതിയുമായി ട്രേഡ് യൂനിയനുകള്‍ക്കു യോജിക്കാനാവില്ല. തൊഴില്‍ സ്ഥാപനങ്ങളില്‍ ട്രേഡ് യൂനിയന്നുകള് വേണ്ടെന്നതു ഭ്രാന്തന് നിലപാടാണ്. ഒരുസര്‍ക്കാരും ചെയ്യാത്ത നിയമ ഭേദഗതികളാണു മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിനെതിരേ ട്രേഡ് യൂനിയനുകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ശക്തമായ പ്രക്ഷോഭം ആലോചിക്കും. പരിഷ്കാരത്തില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണമെന്നും ചന്ദ്രശേഖരന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."