സര്‍ക്കാരിനും സി.ബി.ഐക്കും ഹൈക്കോടതി നോട്ടിസ്
കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ പങ്കുണ്ടെന്ന കണ്ണൂര്‍ ചെമ്പ്ര സ്വദേശി സുബീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സി.ബി.ഐ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനും സി.ബി.ഐക്കും നോട്ടിസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. 2006 ഒക്ടോബര്‍ 22 നാണ് എന്‍.ഡി.എഫ് പ്രവര്‍ത്തകനായ ഫസലിനെ ഒരു സംഘം കൊലപ്പെടുത്തിയത്. സി.പി.എം പ്രാദേശിക നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കമുള്ളവര്‍ കേസില്‍ പ്രതികളാണ്.
ഫസലിന്റെ മാതാവിന്റെ ഹരജിയില്‍ കേസന്വേഷണം ഹൈക്കോടതി സി.ബി.ഐക്കു വിട്ടിരുന്നു. ഇതില്‍ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കൂത്തുപറമ്പ് മോഹനന്‍ വധക്കേസില്‍ അറസ്റ്റിലായ സുബീഷ് തനിക്ക് ഫസല്‍ വധക്കേസില്‍ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ പി.കെ അബ്ദുല്‍ സത്താര്‍ നല്‍കിയ ഹരജി തലശ്ശേരി കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."