സച്ചിന് വിക്കറ്റ് തയാറാക്കാന്‍ അറിയില്ലെന്ന് കെ.സി.എ സെക്രട്ടറി
തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറിന് വിക്കറ്റ് തയാറാക്കാന്‍ അറിയില്ലെന്ന് കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ്. കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്റെ ഉടമസ്ഥനായതുകൊണ്ടാണ് കൊച്ചിയില്‍ മത്സരം നടത്തുന്നതിനേ സച്ചിന് എതിര്‍ക്കുന്നതെന്ന് ജയേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ക്രിക്കറ്റ് മത്സരത്തിനായി സ്റ്റേഡിയം ഒരുക്കുമ്പോള്‍ ഫുട്ബോള്‍ ടര്‍ഫ് ഇല്ലാതാകുമെന്ന വാദം ഫുട്ബോളിനും ബാധകമാണ്. കൊച്ചിയിലെ സ്റ്റേഡിയം വളരെ വലുതാണ്. ക്രിക്കറ്റ് മത്സരം കൂടി കണക്കിലെടുത്താണ് സ്റ്റേഡിയം ഇത്രയും വലുതായി നിര്‍മിച്ചത്. ക്രിക്കറ്റ് നടക്കുന്നതോടൊപ്പം ഫുട്ബോളും നടക്കണമെന്നാണ് കെ.സി.എ ആഗ്രഹിക്കുന്നത്. ഇന്ത്യ വിന്‍ഡീസ് മത്സരം തിരുവനന്തപുരത്ത് നടത്താനുള്ള തീരുമാനം താല്കാലികമാണ്. കൊച്ചിയില്‍ ഇനിയും മത്സരങ്ങള്‍ നടത്തും. ഇത് സംബന്ധിച്ച ശശി തരൂര്‍ എം.പിയുടെ നിലപാടിനേയും ജയേഷ് തള്ളിക്കളഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."