താമരശ്ശേരി ചുരം വൈദ്യുതീകരിക്കും
കോഴിക്കോട്: 139.544 കോടി വരവും 134. 8701 ചിലവും പ്രതീക്ഷിക്കുന്ന 2018-19 വര്‍ഷത്തെ ബഡ്ജറ്റിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് യോഗം അംഗീകാരം നല്‍കി. 4.674 കോടി രൂപ നീക്കിയിരിപ്പ് വരുന്ന മിച്ച ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് അവതരിപ്പിച്ചത്.2017-18ലെ പുതുക്കിയ ബഡ്ജറ്റിനും യോഗം അംഗീകാരം നല്‍കി.
114. 6048 കോടി രൂപ വരവും 119.930 ചിലവും വന്ന ബജറ്രാണ് അവതരിപ്പച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. 139.5444 കോടി രൂപ വരവും 134.8701 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.
സര്‍ക്കാറിന്റെ ലൈഫ് മിഷന്‍ അനുസരിച്ച് ഭവന പദ്ധതിക്ക് 12.76 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. തരിശുരഹിത ജില്ലയെന്ന ലക്ഷ്യത്തിനായി കാര്‍ഷിക മേഖലയില്‍ 4.68 കോടി രൂപ ചെലവിടും.
നെല്‍കൃഷിയുടെ വ്യാപനം, ജൈവപച്ചക്കറി, ഇടവിള കൃഷിയുടെ പ്രോത്സാഹനം എന്നിവയ്ക്കായി പദ്ധതി വിഹിതം ചെലവിടും. ട്രാക്ടര്‍ ഉള്‍പ്പെടെ കാര്‍ഷികോപകരണങ്ങള്‍ കര്‍ഷകര്‍ക്കായി ഉറപ്പുവരുത്തും.
വി.സി.ബികള്‍ സ്ഥാപിച്ച് കൃഷിക്കുപയുക്തമാക്കുംമൃഗസംരക്ഷണ പദ്ധതിവഴി കൂടുതല്‍ ഉത്പാദനത്തിനായി 2.98 കോടി രൂപ ചെലവഴിക്കും.
ക്ഷീരഗ്രാമം, മുട്ടഗ്രാമം എന്നിവയ്ക്കും മില്‍ക്ക് ഇന്‍സന്റീവിനും പദ്ധതിയില്‍ തുക വിനിയോഗിക്കും. മത്സ്യമേഖലക്കായി 3.08 കോടി രൂപ ചെലവഴിക്കും. താമരശ്ശേരി ചുരം വൈദ്യുതീകരിക്കാന്‍ സൗരോര്‍ജ്ജപദ്ധതി ഈ വര്‍ഷം നടപ്പാക്കും.
സര്‍ക്കാറിന്റെ പദ്ധതികള്‍ നടപ്പാക്കുന്ന ഏജന്‍സിയായി ത്രിതല പഞ്ചായത്തുകള്‍ മാറുന്നുവെന്നും ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം ഇല്ലാതാക്കുന്ന നടപടിയാണെന്നും ബജറ്റാവതരണത്തിനു ശേഷം നടന്ന ചര്‍ച്ചയില്‍ അഹമ്മദ് പുന്നക്കല്‍ പറഞ്ഞു. ലൈഫ് പദ്ധതി ത്രിതല പഞ്ചായത്തുകള്‍ക്ക് അധിക ബാധ്യതയായി മാറുകയാണ്. ഗ്രാമപഞ്ചായത്തുകളുടെ അധികാരം പോലും ലൈഫ് മിഷന്‍ കവരുന്നു. യുവജന വിഭാഗങ്ങള്‍ക്ക് ബഡ്ജറ്റില്‍ കര്യമായ പ്രാമുഖ്യം കൊടുക്കാത്തത് വിമര്‍ശന വിധേയമായപ്പോള്‍ താമരശേരി ചുരത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം കൈയ്യടി നേടി.
വനിതാ അദ്ധ്യാപകര്‍ക്കുള്ള മേശ, കസേര എന്നിവയ്ക്ക് തുക നീക്കി വെക്കുന്നതിന് പകരം സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികള്‍ക്കായുള്ള ടോയ്‌ലറ്റ് സൗകര്യം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്ന് പി.ടി.എം ഷറഫുനിസ ടീച്ചര്‍ അഭിപ്രായപ്പെട്ടു.
വെള്ളക്ഷാമത്താല്‍ പ്രയാസപ്പെടുകയാണെന്നും എല്ലാവര്‍ക്കും വെള്ളം എത്തിക്കാന്‍ നടപടി ഉണ്ടാവണമെന്നും പൂനൂര്‍ പുഴ പോലുള്ള ജില്ലയിലെ പ്രധാന പുഴകള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ ഫണ്ട് വകയിരുത്തണമെന്നും നജീബ് കാന്തപുരം ആവശ്യപ്പെട്ടു.
മലയോര മേഖലയില്‍ വന്യമൃഗശല്യ പരിഹാരത്തിനുള്ള പദ്ധതികള്‍ ബജറ്റില്‍ ഇടം നല്‍കണമെന്നും ക്ഷീരകര്‍ഷകര്‍ക്ക് പാലിന് ഇന്‍സെന്റീവ് നല്‍കുന്നതുപോലെ റബര്‍ കര്‍ഷകര്‍ക്ക് റബറിന് ഇന്‍സെന്റീവ് നല്‍കാന്‍ പദ്ധതിയില്‍ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യങ്ങളുണ്ടായി.
ആരോഗ്യ സംരക്ഷണത്തിനായുള്ള പദ്ധതികളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് യാതൊരു പദ്ധതിയും ഈ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് എം.എ ഗഫൂര്‍ മാസ്റ്റര്‍ പറഞ്ഞു.
പദ്ധതികള്‍ സുന്ദരമാണെങ്കിലും അതു സമയബന്ധിതമായി നടപ്പാക്കണമെന്ന് സി.കെ. കാസിം പറഞ്ഞു.
എം.എല്‍.എമാരുടെ ശമ്പളം ഉയര്‍ത്തിയത് പോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ശമ്പളം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും പെന്‍ഷന്‍ നല്‍കണമെന്നും ആവശ്യമുയര്‍ന്നു.
സ്വന്തമായി നടപ്പാക്കേണ്ട പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്താത്തതിനെ അംഗങ്ങള്‍ വിമര്‍ശിച്ചു.
എ.കെ ബാലന്‍, രമ്യ ഹരിദാസ്, തിരുവള്ളൂര്‍ മുരളി, ടി.കെ രാജന്‍, അന്നമ്മ മാത്യു, പി.ഡി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മറുപടി പ്രസംഗം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."