കുന്ദമംഗലം എസ്.ബി.ഐ എ.ടി.എമ്മില്‍ കവര്‍ച്ച നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍
കുന്ദമംഗലം: കുന്ദമംഗലം എസ്.ബി.ഐ എ.ടി.എമ്മില്‍ കവര്‍ച്ച നടത്തിയ മൂന്നുപേരെ കുന്ദമംഗലം പോലീസ് സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റ് ചെയ്തു. കുന്ദമംഗലം എ.യു.പി സ്കൂളിന് മുന്‍വശം ഉള്ള എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്നാണ് 256000 രൂപ നഷ്ടപ്പെട്ടിരിക്കുന്നത്. 2018 ജനുവരി പതിനാലിനാണ് പണം നഷ്ടപ്പെട്ടത്.
പണം നഷ്ടപ്പെട്ട വിവരം എസ്.ബി.ഐ അധികൃതര്‍ സ്ഥിരീകരിച്ചത്മാര്ച്ച് 15നാണ്. ഹരിയാന സ്വദേശികളായ മുഫീദ്, മുഹമ്മദ് മുബാറക്, ദില്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്.
ആനിഹാള്‍ റോഡിലെ എ.ടി.എം കവര്‍ച്ചയില്‍ അറസ്റ്റിലായ ഇവര്‍ കോഴിക്കോട് ജയിലില്‍ കഴിയുകയായിരുന്നു. കഴിഞ്ഞദിവസം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്നലെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ആനിഹാള്‍ റോഡിലെ എ.ടി.എം കവര്ച്ചക്കൊപ്പം കാരന്തൂരിലെ എ.ടി.എമില്‍ നിന്ന് 37000 രൂപ കവര്‍ന്ന കേസിലും ഇവര്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."