തൊഴില്‍ സംരക്ഷണത്തിന് ഒന്നിച്ചുള്ള പോരാട്ടം അനിവാര്യം: എളമരം കരിം
കോഴിക്കോട്: തൊഴില്‍ സംരക്ഷണത്തിനായി ഒന്നിച്ചുള്ള പോരാട്ടം അനിവാര്യമാണെന്ന് സി.ഐ.ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. തൊഴില്‍ സുരക്ഷ ഇല്ലാതാക്കുന്ന കേന്ദ്ര ഉത്തരവിനെതിരേ കെ.യു.ഡബ്ല്യു.ജെയും കെ.എന്‍.ഇ.എഫും സംയുക്തമായ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരം തൊഴില്‍ എന്നത് ഇല്ലാതാവാന്‍ പോവുകയാണെന്നും തൊഴിലാളികളുടെ ഓരോ ആവകാശങ്ങളും ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. കുത്തക മുതലാളി വര്‍ഗത്തിന് ലാഭമുണ്ടാക്കാനുള്ള ചട്ടുകങ്ങളായി ഭരണകൂടം മാറിയിരിക്കയാണ്. നിലവിലെ സ്ഥിരം തൊഴിലാളികളെയും ദോഷകരമായി ബാധിക്കുന്ന നടപടികളിലേക്കാണ് കേന്ദ്രം പോകുന്നത്. വലിയ മുതലാളിമാര്‍ക്ക് മുന്നില്‍ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ക്ക് വിലയില്ല. രാജ്യം മുഴുവന്‍ കൂട്ടായ പോരാട്ടത്തിലേക്ക് പോവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് കെ.പ്രേംനാഥ് അധ്യക്ഷതവഹിച്ചു. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, എ.ഐ.ടി.യു.സി സംസ്ഥാന ജന.സെക്രട്ടറി കെ.പി രാജേന്ദ്രന്‍,എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമദ് കുട്ടി ഉണ്ണികുളം, കെ.ജി പങ്കജാക്ഷന്‍, ആര്‍ രാമചന്ദ്രന്‍, അഡ്വ.എം. രാജന്‍, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കമാല്‍വരദൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."