HOME
DETAILS
MAL
അണ്ണാ ഹസാരെയുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് ഇന്ന് തുടക്കം
backup
March 23 2018 | 05:03 AM
ന്യൂഡല്‍ഹി: ഏഴു വര്‍ഷത്തിന് ശേഷം വീണ്ടും ഒരു അഴിമതി വിരുദ്ധസമരം ആരംഭിക്കുകയാണ് അണ്ണാ ഹസാരെ. ലോക്പാല്‍ ബില്ല് പാസാക്കുക, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുന്നത്.
അനിശ്ചിതകാല നിരാഹാര സമരത്തില്‍ നിന്ന് അണ്ണാ ഹസാരെയോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹം അതിനു വഴങ്ങിയിട്ടില്ല. ഡല്‍ഹിയിലെ രാംലീല മൈതാനമാണ് സമരവേദി. സമരത്തില്‍ പങ്കെടുക്കാന്‍ രാഷ്ട്രീയനേതാക്കളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും വേദി പങ്കിടാന്‍ രാഷ്ട്രീയനേതാക്കളെ അനുവദിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."