ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു
തളിപ്പറമ്പ്: നിലവിലുള്ള ഹൈവേ വീതികൂട്ടി തളിപ്പറമ്പ് നഗരത്തിലൂടെ ഫ്‌ളൈ ഓവറിന്റെ സാധ്യത പരിഗണിക്കണമെന്ന ആവശ്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തളിപ്പറമ്പ് ബൈപാസ് ബദല്‍ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു.
തളിപ്പറമ്പ് നഗരത്തില്‍ നിലവില്‍ റോഡിന് 20 മുതല്‍ 30 മീറ്റര്‍ വരെ വീതിയുണ്ട്. നഗരത്തിലെ കെട്ടിടങ്ങളുടെ ബാഹുല്യമാണ് വീതികൂട്ടുന്നതിന് പ്രധാന തടസം. ഇത് ഒഴിവാക്കാന്‍ ഏഴാംമൈല്‍ മുതല്‍ ലൂര്‍ദ്ദ് ഹോസ്പിറ്റലിനു സമീത്തു വരെ പത്ത് മീറ്റര്‍ വീതിയില്‍ ഫ്‌ളൈ ഓവര്‍ നിര്‍മിക്കണം. ചിറവക്ക് മുതല്‍ 40 മീറ്റര്‍ വീതിയില്‍ കയറ്റം കുറച്ചും വളവ് നികത്തിയും ദേശീയപാത വികസിപ്പിക്കണം. വീട് നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസത്തിനും കച്ചവട സ്ഥാനങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് തൃച്ചംബരത്തിനും ഏഴാംമൈലിനും ഇടയില്‍ വ്യാപാര സമുച്ചയം നിര്‍മിച്ചു നല്‍കുന്നതിനും സര്‍ക്കാര്‍ മുന്‍െൈകയെടുക്കണം. വികസനത്തിനായി ഒരൊറ്റ വയലും നികത്തരുതെന്ന അഭിപ്രായം പരിഷത്തിനില്ല. കൃഷിക്കു പുറമെ പാരിസ്ഥികപ്രാധാന്യം കൂടി കണക്കിലെടുക്കണമെന്നും നിര്‍ദേശമുയര്‍ന്നു.
ലോക ജലദിനത്തോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം ടൗണ്‍സ്‌ക്വയറില്‍ തളിപ്പറമ്പ് ബൈപ്പാസ് പ്രശ്‌നവും സാധ്യതകളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കീഴാറ്റൂര്‍ വഴി വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നത് സംബന്ധിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് തയാറാക്കിയ പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്. ജില്ലാ പ്രസിഡന്റ് പ്രൊഫ. കെ. ബാലന്‍ അധ്യക്ഷനായി. പരിസ്ഥിതി വികസനം, ജലസുരക്ഷ എന്ന വിഷയം സി.പി ഹരീന്ദ്രനും, തളിപ്പറമ്പ് ബൈപ്പാസ് പഠന റിപ്പോര്‍ട്ട് പ്രൊഫ. എന്‍.കെ ഗോവിന്ദനും അവതരിപ്പിച്ചു. കെ. വിനോദ്കുമാര്‍, ടി.കെ മുരളീധരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."