ലോക ക്ഷയരോഗ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം നാളെ
കണ്ണൂര്‍: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനാകും. ജനിതക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗുരുതരമായ ക്ഷയരോഗം കണ്ടെത്താന്‍ സഹായിക്കുന്ന അത്യാധുനിക സംവിധാനമായ സിബിനാറ്റ് സജ്ജീകരിച്ച മൊബൈല്‍ ടി.ബി ലാബ് പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. 2020ഓടെ ക്ഷയരോഗം സംസ്ഥാനത്തുനിന്ന് പൂര്‍ണ്ണമായും തുടച്ചുനീക്കാനുള്ള കര്‍മപദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. അതിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനം കഴിഞ്ഞ ജനുവരി മുതല്‍ നടന്നുവരുന്നു. ഭവന സന്ദര്‍ശന വിവരശേഖരണത്തിന്റെ 45 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ഷിബു ബാലകൃഷ്ണന്, ഡോ. എം.എസ് പത്മനാഭന്, ഡോ. പി.എസ് രാകേഷ്, അഖില ശാന്ത് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."