കണ്ണൂര്‍ സര്‍വകലാശാല
എല്‍.എല്‍.എം ഹാള്‍ടിക്കറ്റ്
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം (സി.സി.എസ്.എസ് - നവംബര്‍ 2017) പരീക്ഷയുടെ ഹാള്‍ടിക്കറ്റും നോമിനല്‍ റോളും സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
എം.എസ്.സി മോളിക്യുലാര്‍ ബയോളജി പരീക്ഷാഫലം
കണ്ണൂര്‍: മോളിക്യുലാര്‍ ബയോളജി പഠന വകുപ്പിലെ നാലാം സെമസ്റ്റര്‍ എം.എസ്.സി മോളിക്യുലാര്‍ ബയോളജി ഏപ്രില്‍ 2017 പരീക്ഷയുടെ ഫലം പ്രസ്ദ്ദീകരീച്ചു. പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയംസൂക്ഷ്മപരിശോധന ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഏപ്രില്‍ 5 വരെ സര്‍വകലാശാലയില്‍ സ്വീകരിക്കും.
പരീക്ഷ പുന:ക്രമീകരിച്ചു
കണ്ണൂര്‍: മാര്‍ച്ച് 23, 24 തിയതികളില്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റര്‍ ബി.എ പൊളിറ്റിക്കല്‍ സയന്‍സ് പ്രോജക്ട് മൂല്യനിര്‍ണയം വാചാ പരീക്ഷ മാര്‍ച്ച് 24, 26 തിയതികളില്‍ നടത്തുന്ന വിധത്തില്‍ പുന:ക്രമീകരിച്ചു.
ബി.ടെക് പ്രായോഗിക പരീക്ഷകള്‍
കണ്ണൂര്‍: മൂന്നാം സെമസ്റ്റര്‍ ബി.ടെക് (സപ്ലിമെന്ററി-ഒക്‌ടോബര്‍ 2017-ഐ.ടി. വിഭാഗം) പ്രായോഗിക പരീക്ഷകള്‍ മാര്‍ച്ച് 27, 28 തിയതികളിലായി കാസര്‍കോട് എല്‍.ബി.എസ് സെന്ററില്‍ നടത്തുന്നതാണ്. അഞ്ചാം സെമസ്റ്റര്‍ ബി.ടെക്(സപ്ലിമെന്ററി - നവംബര്‍ 2017 - സിവില്‍ എന്‍ജിനിയറിങ് പ്രായോഗിക പരീക്ഷ ഏപ്രില്‍ 4ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്. അഞ്ചാം സെമസ്റ്റര്‍ ബി.ടെക് (സപ്ലിമെന്ററി - നവംബര്‍ ഇ.സി.ഇ-എ.ഇ.ഐ 2017) പ്രായോഗിക പരീക്ഷകള്‍ മാര്‍ച്ച് 26, 27, 28 തിയതികളിലായി വിവിധ കേന്ദ്രങ്ങളില്‍ നടക്കും. അഞ്ചാം സെമസ്റ്റര്‍ ബി.ടെക്(നവംബര്‍ 2017 -ഇ.സി.ഇ-എ.ഇ.ഐ ഐ.ടി വിഭാഗം) പ്രായോഗിക പരീക്ഷകള്‍ മാര്‍ച്ച് 27, 28 തിയതികളിലായി കാസര്‍കോഡ് എല്‍.ബി.എസ് സെന്ററില്‍ നടത്തും. അഞ്ചാം സെമസ്റ്റര്‍ ബി.ടെക് (സപ്ലിമെന്ററി - നവംബര്‍ 2017 എ.ഇ.ഐ വിഭാഗം) പ്രായോഗിക പരീക്ഷകള്‍ ഏപ്രില്‍ 3, 4, 5, 6 തിയതികളിലായി വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
എം.സി.ജെ ഡിഗ്രി പ്രോജക്ട് മൂല്യനിര്‍ണയം
കണ്ണൂര്‍: രണ്ടാം സെമസ്റ്റര്‍ എം.സി.ജെ ഡിഗ്രി (റഗുലര്‍സപ്ലിമെന്ററി - ജൂണ്‍ 2017)യുടെ പ്രോജക്ട് മൂല്യനിര്‍ണയംവാചാ പരീക്ഷ മാര്‍ച്ച് 26, 27, 28 തിയതികളില്‍ അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ കോളജുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."