HOME
DETAILS
MAL
ശുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ വഴി വിട്ട സഹായം - ആരോപണവുമായി കെ.സുധാകരന്
backup
March 23 2018 | 07:03 AM
കണ്ണൂര്‍: കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ ശുഹൈബ് വധക്കേസ് പ്രതികള്‍ക്ക് വഴിവിട്ട സഹായം നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്.
കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശ് തില്ലങ്കേരിക്ക് പകല്‍ മുഴുവന്‍ കൂടിക്കാഴ്ചക്ക് അവസരം നല്കി. മൂന്ന് ദിവസങ്ങളില്‍ ആയി പലതവണ യുവതിക്ക് കൂടിക്കാഴ്ചക്ക് അവസരം നല്കി. ആകാശ് തില്ലങ്കേരി അടക്കം ഉള്ളവര്‍ക്ക് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശുഹൈബ് വധക്കേസ് പ്രതികളുടെ സെല്‍ പൂട്ടാറില്ലെന്നും സുധാകരന് ആരോപിച്ചു. ഇക്കാര്യം കാണിച്ച് സുധാകരന് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."