തോടുകളില്‍ കയര്‍ ഭൂവസ്ത്രം പരിപാലനം വേണമെന്ന് കര്‍ഷകര്‍
ചിറ്റൂര്‍ : തോടുകളില്‍ കയര്‍ ഭൂവസ്ത്രം പരിപാലനം വേണമെന്ന് കര്‍ഷകര്‍. ജില്ലയില്‍ തോടുകള്‍ ,കനാലുകള്‍ ,തണ്ണീര്‍ത്തടങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനായി കയര്‍ നിര്‍മ്മിക്ക പായകളെ ഭൂവസ്ത്രമാക്കുന്ന പദ്ധതി സംരക്ഷണമില്ലാത്തത് തകര്‍ച്ചക്ക് വഴിവെക്കുന്നതായി പരാതി.
ചിറ്റൂര്‍ താലൂക്കില്‍ തൊഴിലുറപ്പ്പദ്ധതിയിലൂടെ പകമായി നടപ്പിലാക്കുന്ന കയര്‍ ഭൂവസ്ത്ര വിരിക്കല്‍ പ്രതി നടപ്പിലാക്കിയ ശേഷം ഇത്തരം പ്രദേശങ്ങളില്‍ പരിപാലനമില്ലാത്തത് ഭൂവസ്ത്ര വിരിപ്പുകള്‍ നശിക്കുവാന്‍ കാരണമാകുന്നു. വരമ്പുകളും തോടിന്റെ വശങ്ങളും പാകപ്പെടുത്തിയെടുത്തതിനു ശേഷമാണ് ചകിരി കൊണ്ട് നിര്‍മ്മിതമായ കയര്‍ വിരിപ്പുകള്‍ മരത്തിന്റെ കമ്പ് ഉപയോഗിച്ച് തറച്ചുവെക്കുന്നത്. ദിവസങ്ങള്‍ക്കു ശേഷം ഭൂവസ്ത്രങ്ങള്‍ക്കിടയിലൂടെ വളര്‍ന്നു വരുന്ന പുല്ലുകളെ തേടിയെത്തുന്ന കന്നുകാലികള്‍ ഇവയെ നശിപ്പിക്കുന്നത് വ്യാപകമായതിനാല്‍ കയര്‍ ഭൂവസ്ത്രത്തിന്റെ സംരക്ഷണം പ്രദേശത്തെ പാടശേഖര സമിതികള്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും നല്‍കുകയാണെങ്കില്‍ മണ്ണ് സംരക്ഷണത്തിനായുള്ള പദ്ധതി പൂര്‍ണ്ണതയിലെത്തിക്കുവാന്‍ സാധിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."