HOME
DETAILS
MAL
ചാരായം വാറ്റല്‍; വാഷ് നശിപ്പിച്ചു
backup
March 23 2018 | 09:03 AM
കുന്നംകുളം: അടുപ്പൂട്ടി ദേശത്ത് ചാരായം വാറ്റുന്നതിനായി രണ്ടു വലിയ വാട്ടര്‍ ടാങ്കുകളിലായി സൂക്ഷിച്ച 800 ലിറ്റര്‍ വാഷ് കുന്നംകുളം എക്സൈസ് റെയ്ഞ്ച് ഓഫിസിലെ പ്രിവന്റീസ് ഓഫിസര്‍ കെ.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.ബി സുനില്‍ദാസ്, ഷെയ്ക്ക് അഹദ്, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ എം.പി പ്രമീര ചേര്‍ന്നു നശിപ്പിച്ചു. ഈ പരിസരങ്ങളില്‍ വ്യാപകമായി ചാരായം ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 800 ലിറ്റര്‍ വാഷ് കണ്ടെടുത്തത്. സാമ്പിളുകള്‍ ശേഖരിച്ച ശേഷം നശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."