HOME
DETAILS
MAL
ആയുര്‍വേദത്തിന് അന്തര്‍ദേശീയ പേറ്റന്റ്: ധാരണാപത്രത്തില്‍ ഒപ്പുവച്ചു
backup
March 23 2018 | 18:03 PM
തിരുവനന്തപുരം: ആയുര്‍വേദത്തിന് അന്തര്‍ദേശീയ പേറ്റന്റ് സംരക്ഷണം ലഭിക്കുന്നതിനായി ട്രഡിഷനല്‍ നോളജ് ഇന്നൊവേഷന് കേരളയും (ടി.കെ.ഐ.കെ) ട്രഡിഷനല്‍ നോളജ് ഡിജിറ്റല്‍ ലൈബ്രറിയും (സി.എസ്.ഐ.ആര്-ടി.കെ.ഡി.എല്‍) തമ്മിലുള്ള ധാരണാപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ടി.കെ.ഡി.എല്‍ മേധാവി ഡോ. രാകേഷ് തിവാരിയും ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. സി. ഉഷാകുമാരിയും ഒപ്പുവച്ചു.
തുടര്‍ന്ന് നടന്ന സെമിനാര്‍ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു.
ടി.കെ.ഐ.കെ സയന്റിഫിക് ഓഫിസര്‍ ഡോ. മനോജ് ആര്, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. സി. ഉഷാകുമാരി, ഡോ. രാകേഷ് തിവാരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."