HOME
DETAILS
MAL
സംസ്ഥാനത്തെ കിണറുകളില്‍ ജലനിരപ്പ് കുറഞ്ഞു: മന്ത്രി
backup
March 23 2018 | 18:03 PM
തിരുവനന്തപുരം: സംസ്ഥാനത്തെ കിണറുകളില്‍ ജലനിരപ്പ് കുറഞ്ഞതായി മന്ത്രി മാത്യു ടി. തോമസ് നിയമസഭയില്‍ വ്യക്തമാക്കി. 2017 ജനുവരിയിലെ നിരക്കുമായി താരതമ്യം ചെയ്തപ്പോള്‍ 18 ശതമാനം തുറന്ന കിണറുകളിലും 13 ശതമാനം കരിങ്കല്‍ പ്രദേശങ്ങളിലെ കുഴല്‍ കിണറുകളിലും 18.4 ശതമാനം കുഴല്‍ കിണറുകളിലും ജലനിരപ്പ് കുറഞ്ഞതായി കണ്ടെത്തി.
ജല അതോറിറ്റി പ്രതിദിനം വിതരണത്തിനായി തയാറാക്കുന്ന കുടിവെള്ളത്തിന്റെ 45 ശതമാനം കണക്കില്‍പ്പെടാതെ നഷ്ടപ്പെടുന്നുണ്ട്. സംസ്ഥാനത്ത് 148 സ്കീമുകളില്‍ കാലഹരണപ്പെട്ട ട്രാന്സ്മിഷന് മെയ്നുകള് മാറ്റി സ്ഥാപിക്കുന്നതിന് 438 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയതായും മന്ത്രി അറിയിച്ചു. ജല സ്രോതസുകള്‍ സംരക്ഷിക്കുന്നതിന് വിവിധ ജില്ലകളിലായി 536 കുളങ്ങളുടെ നവീകരണത്തിന് ഭരണാനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."