ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍
തിരുവനന്തപുരം: കേരളത്തിലെ റബര്‍ കര്‍ഷകരുടെയും കുരുമുളക് കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ പഠിച്ച് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പുതുതായി നിയോഗിക്കപ്പെട്ട ജോയിന്റ് ടാസ്‌ക് ഫോഴ്‌സിന്റെ ആദ്യ യോഗം ഇന്നലെ ചേര്‍ന്നു. മൂന്ന് മാസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും കേരളത്തിന്റെ വിവിധ ആവശ്യങ്ങളും യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഗവണ്‍മെന്റ് ഓഫ് കൊമേഴ്‌സ് ജോയിന്റ് സെക്രട്ടറി സന്തോഷ്‌കുമാര്‍ സാരംഗി, കാര്‍ഷികോത്പാദന കമ്മിഷണര്‍ ടീക്കാറാം മീണ, റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ പങ്കെടുത്തു.
റബറിനെ കാര്‍ഷിക വിളയാക്കുക എന്ന വിഷയത്തിലും ചര്‍ച്ച നടന്നു. കൃഷിക്കാരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി തുടര്‍യോഗങ്ങളും ഉടന്‍ നടത്താനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."