HOME
DETAILS
MAL
സര്‍ക്കാര്‍ ഓഫിസുകളില്‍ പഞ്ചിങ് സംവിധാനം വ്യാപിപ്പിക്കും: മുഖ്യമന്ത്രി
backup
March 23 2018 | 18:03 PM
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ നടപ്പാക്കാന്‍ തീരുമാനിച്ച ശമ്പളവുമായി ബന്ധിപ്പിച്ചുള്ള പഞ്ചിങ് സംവിധാനം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു.
പഞ്ചിങ് ഏര്‍പ്പെടുത്തിയ ഓഫിസുകളില്‍ കൃത്യസമയത്ത് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം നല്‍കുന്നതിനുള്ള ചെലവ് ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്നുണ്ടെങ്കിലും ഇത് നിയന്ത്രിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു. നിയമനനിരോധനമോ പെന്ഷന് പ്രായം ഉയര്‍ത്തുന്നതോ പരിഗണനയിലില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."