HOME
DETAILS
MAL
ദേഹാസ്വാസ്ഥ്യം: സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
backup
March 23 2018 | 18:03 PM
ഷിംല: ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഹരിയാന സന്ദര്‍ശനത്തിനെത്തിയ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയെ അടിയന്തരമായി ഡല്‍ഹിയിലേക്ക് മാറ്റി. മകള്‍ പ്രിയങ്ക വദ്രക്കൊപ്പം സ്വകാര്യ സന്ദര്‍ശനത്തിനായാണ് സോണിയ ഹരിയാനയില്‍ എത്തിയിരുന്നത്. ഇവിടെ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഷിംലയിലെ ഐ.ജി.എം.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവര്‍ക്ക് പ്രാഥമിക ചികിത്സ നല്കിയ ശേഷംവിമാനമാര്ഗം ഡല്‍ഹിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കടുത്ത തണുപ്പില്‍ ശരീരോഷ്മാവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നും ഡല്‍ഹിയില്‍ അവരെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."