ഇംഗ്ലീഷ് സംസാരിച്ചതിന് തലയറുത്ത് കൊന്നു
മുംബൈ: ഇംഗ്ലീഷില്‍ സംസാരിച്ചതിന് 18 കാരനെ സുഹൃത്ത് തലയറുത്ത് കൊലപ്പെടുത്തി. അരിശം തീരാതെ ശരീരത്തില്‍ കത്തികൊണ്ട് 54 തവണ കുത്തിയതായും പൊലിസ് അറിയിച്ചു.
വിദ്യാഭ്യാസമില്ലാത്ത തന്നെ താഴ്ത്തിക്കെട്ടാനാണ് 18 കാരനായ സുഹൃത്ത് ഇംഗ്ലീഷില്‍ സംസാരിച്ചതെന്നാരോപിച്ചാണ് മുഹമ്മദ് അബ്ദുല്‍ വാഹിദ് റാഹിന് എന്ന 21കാരന് സുഹൃത്തായ മുഹമ്മദ് അഫ്രോസ് ആലം ഷെയ്ഖിനെ കൊലപ്പെടുത്തിയതെന്നാണ് പൊലിസ് പറയുന്നത്.
സുഹൃത്തിനെ കൊലപ്പെടുത്തിയ വിവരം റാഹിന് തന്നെയാണ് പൊലിസ് സ്റ്റേഷനിലെത്തി അറിയിച്ചത്.
തുടര്‍ന്ന് പൊലിസിനൊപ്പം കൃത്യം നടത്തിയ സ്ഥലത്തെത്തുകയും ഷെയ്ഖിന്റെ മൃതദേഹം കാണിച്ചുകൊടുക്കുകയും ചെയ്തു. ഒരാഴ്ച മുന്‍പുതന്നെ ഷെയ്ഖിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചിരുന്നുവെന്ന് റാഹിന് പറഞ്ഞു. അനുയോജ്യമായ സന്ദര്‍ഭം കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി റാഹിന് സുഹൃത്ത് ഷെയ്ഖിനെയും കൂട്ടി ബാന്ദ്രയിലേക്ക് പോയി. ഇവിടെ വച്ച് സുഹൃത്തിനെ സല്ക്കരിക്കുകയും തുടര്‍ന്ന് തലയറുത്ത് കൊലപ്പെടുത്തിയതായും റാഹിന് മൊഴിനല്‍കി. തലയറുത്ത ശേഷം 54 തവണ മൃതദേഹത്തില്‍ കത്തികൊണ്ട് കുത്തിയതായും ഇയാള്‍ പറഞ്ഞു. റാഹിനെ പൊലിസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."