HOME
DETAILS
MAL
പാക് ഹൈക്കമ്മിഷണര്‍ ഇന്ത്യയില്‍ തിരിച്ചെത്തി
backup
March 23 2018 | 18:03 PM
ന്യൂഡല്‍ഹി: നയതന്ത്ര പ്രതിനിധകള്‍ക്ക് നേരെ ഇന്ത്യയില്‍ നിന്ന് ഭീഷണിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് രാജ്യം വിട്ട പാകിസ്താന് ഹൈകമ്മിഷനര് സുഹൈല്‍ മഹ്മൂദ് ഇന്ത്യയില്‍ തിരിച്ചെത്തി.
നയതന്ത്ര പ്രതിനിധികളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അടിയന്തര നടപടികള്‍ വേണമെന്ന് അദ്ദേഹം ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പാക് സര്‍ക്കാരുമായി ചര്‍ച്ച ചെയ്തു. ഇന്ത്യ-പാകിസ്താന് ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് മഹ്മൂദ് സുഹൈല്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പാക് ഹൈക്കമ്മിഷണറെയും സ്ഥാനപതി കാര്യാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും ദ്രോഹിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ചാണ് പാകിസ്താന് ദിവസങ്ങള്‍ക്ക് മുന്‍പ് ഹൈക്കമ്മിഷണറെ തിരിച്ചുവിളിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."