വ്യാജ ആരോപണം മോദിയുടെ ഗീബല്‍സാണ് രവിശങ്കര്‍ പ്രസാദെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേംബ്രിജ് അനലിറ്റിക്കയെ ചൊല്ലിയുള്ള വിവാദത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും പരസ്പരം പഴിചാരല്‍ ഇന്നലെയും തുടര്‍ന്നു. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനെ മുന്‍നിര്‍ത്തിയാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെതിരേ ബി.ജെ.പി ആരോപണമുന്നയിക്കുന്നതെങ്കിലും ഇതിനെതിരേ ശക്തമായ പ്രതിരോധമാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിട്ടുള്ളത്.
കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളിലടക്കം കേംബ്രിജ് അനലിറ്റിക്കയെ കോണ്‍ഗ്രസ് ആശ്രയിച്ചിരുന്നുവെന്ന ആരോപണം ഉന്നയിച്ച രവിശങ്കര്‍ പ്രസാദിനെ ഇന്നലെ ഗീബല്സിനോടാണ് കോണ്‍ഗ്രസ് ഉപമിച്ചത്. ഹിറ്റ്ലര്‍ക്കുവേണ്ടി വ്യാജ പ്രചാരണങ്ങള്‍ നടത്തിയ ഗീബല്സിനുതുല്യമാണ് രവിശങ്കര്‍ പ്രസാദെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. ഇറാക്കിലെ മൗസിലില്‍ 39 ഇന്ത്യക്കാരെ ഐ.എസ് കൊലപ്പെടുത്തിയ സംഭവം മൂന്നര വര്‍ഷം വരെ ഒളിച്ചുവച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ രാജ്യവ്യാപകമായി ഉയര്‍ന്ന ആരോപണത്തെ മറികടക്കാനാണ് കേംബ്രിജ് അനലിറ്റിക്ക വിഷയം ചര്‍ച്ചക്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര നിയമ മന്ത്രി കള്ളവും തെറ്റായ വാദങ്ങളുമാണ് ഉന്നയിക്കുന്നത്. വ്യക്തമായ വിവരം പാര്‍ലമെന്റില്‍ പറയേണ്ടിവരുമെന്ന കാര്യം അദ്ദേഹം മറക്കരുതെന്നും സുര്‍ജേവാല വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."