വികസന സഖാവാകാനുള്ള ഒരുക്കവുമായി വി.എസ്
മലമ്പുഴ: മലമ്പുഴയില്‍ വികസനമില്ലെന്ന എതിരാളികളുടെ ആരോപണങ്ങള്‍ക്ക് മറുപടിയെന്നോണം വികസനപദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തിലാണ് വി.എസ് അച്ചുതാനന്ദന്‍. ഇതിന്റെ ഭാഗമായി ഇടതുസര്‍ക്കാരിന്റെ ആദ്യബജറ്റില്‍ ഇടംപിടിക്കേണ്ടതും എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കേണ്ടതുമായ പദ്ധതികളെക്കുറിച്ച് വിഎസ് ചര്‍ച്ച ചെയ്തു.
മലമ്പുഴയിലെ നാലുപ്രധാന പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. ഒലവക്കോട് മലമ്പുഴ റോഡില്‍ കോയമ്പത്തൂര്‍ റയില്‍പാതയ്ക്ക് കുറുകെ അകത്തേത്തറയില്‍ റയില്‍വേമേല്‍പാലത്തിനാണ് പ്രഥമ പരിഗണന. രണ്ടു കരകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ വെറും മൂന്നുകിലോമീറ്ററില്‍ മാത്രം നിര്‍മാണം പൂര്‍ത്തിയാക്കാനുളള മലമ്പുഴ റിങ് റോഡ് യാഥാര്‍ഥ്യമാക്കും. ഇതിനായി എട്ടുവര്‍ഷം മുന്‍പ് അണക്കെട്ടില്‍ പണിതിരുന്നു.
കൊടുമ്പ് പഞ്ചായത്തില്‍ പുഴയ്ക്ക് കുറുകെയുളള തൂക്കുപാലമാണ് മറ്റൊന്ന്. മലമ്പുഴയില്‍ ആട്‌സ് കോളജോ, നിയമപഠന കോളജോ ഉണ്ടാകും. കുടിവെളള പദ്ധതികള്‍, റോഡ് വികസനം എന്നിവ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കും.
മണ്ഡലത്തിലെ എട്ടുപഞ്ചായത്തുകളും ഇടതുപക്ഷം ഭരിക്കുന്നതിനാല്‍ പ്രാദേശിക വികസനങ്ങള്‍ക്ക് പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തും. ശുദ്ധജലവിതരണം, ഗ്രാമീണറോഡുകള്‍, വൈദ്യൂതി, ആരോഗ്യ പാര്‍പ്പിട മേഖലകളില്‍ ജനക്ഷേമം ഉറപ്പാക്കാനാണ് വിഎസിന്റെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."