ഫ്രാന്‍സില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവയ്പ്; ഭീകരന് അടക്കം നാലു മരണം
പാരിസ്: ഫ്രാന്‍സില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരെയും ഉപഭോക്താക്കളെയും ബന്ധിക്കളാക്കി വന്‍ വെടിവയ്പ്. സംഭവത്തില്‍ വിവിധയിടങ്ങളിലായി മൂന്നുപേര്‍ കൊല്ലപ്പെട്ടു. പൊലിസ് നടത്തിയ വെടിവയ്പ്പില്‍ ഭീകരര്‍ കൊല്ലപ്പെടിട്ടുണ്ട്. പൊലിസ് ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ സ്ഥിതി ഗുരുതരമാണ്. സംഭവത്തില്‍ ഐ.എസ് ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
തെക്കന്‍ ഫ്രഞ്ച് നഗരമായ ത്രെബെസില് ഇന്നലെ രാവിലെ പതിനൊന്നോടെയാണു സംഭവം. നഗരത്തിലെ 'സൂപ്പര്‍-യു' എന്നു പേരുള്ള സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ തോക്കുധാരി അവിടെയുണ്ടായിരുന്നവരെ ബന്ധിയാക്കുകയായിരുന്നു. ഇയാളുടെ കൈവശം ഗ്രനേഡുകളും കത്തിയും തോക്കുമുണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. തോക്കുമായി ഒരാള്‍ കടയില്‍ കയറിയതോടെ ജനങ്ങള്‍ ചിതറിയോടി. അവശേഷിച്ച എട്ടുപേരെ ഇയാള്‍ ബന്ധിയാക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലിസ് മണിക്കൂറുകളെടുത്താണ് അക്രമിയെ വധിച്ചത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ രണ്ടുപേരാണു കൊല്ലപ്പെട്ടത്. ഇതിനു തൊട്ടുമുന്‍പ് സമീപത്തെ കാര്‍ക്കസണില്‍ നാലു പൊലിസുകാര്‍ക്കെതിരേയും വെടിവയ്പ്പുണ്ടായിരുന്നു. ഒരാളുടെ ചുമലില്‍ വെടിയേറ്റു. ഇതിനു ശേഷം ഇവിടെ വച്ചു തന്നെ മറ്റൊരു വാഹനം ആക്രമിക്കുകയും ഒരാളെ വധിക്കുകയും ചെയ്തു. മൊറോക്കോ വംശജനായ യുവാവാണ് ആക്രമണം നടത്തിയതെന്ന് നഗരത്തിലെ മേയര്‍ എറിക് മെനാസി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."