എല്‍ഗാറിനും സ്മിത്തിനും റെക്കോര്‍ഡ്
കേപ് ടൗണ്‍: ദക്ഷിണാഫ്രിക്ക- ആസ്‌ത്രേലിയ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ രണ്ട് റെക്കോര്‍ഡുകളും പിറന്നു. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മന്‍ ഡീന്‍ എല്‍ഗാറും ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തുമാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.
ഓപണറായി ഇറങ്ങി പുറത്താകാതെ ഇന്നിങ്‌സ് മുഴുവന്‍ ബാറ്റ് ചെയ്ത എല്‍ഗാര്‍ കരിയറില്‍ ഈ നേട്ടം മൂന്നാം തവണയും സ്വന്തമാക്കിയാണ് റെക്കോര്‍ഡിട്ടത്. നേരത്തെ വെസ്റ്റിന്‍ഡീസ് ഇതിഹാസ ഓപണര്‍ ഡെസ്മണ്ട് ഹെയ്ന്‍സാണ് മൂന്ന് തവണ ഇത്തരമൊരു നേട്ടം സ്വന്തമാക്കി റെക്കോര്‍ഡിട്ട ആദ്യ താരം. 434 മിനുട്ട് ക്രീസില്‍ നിന്ന് 284 പന്തുകള്‍ നേരിട്ട് 20 ഫോറും ഒരു സിക്‌സും സഹിതം എല്‍ഗാര്‍ 141 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ഒരിന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ ക്യാച്ചെടുത്ത് പുറത്താക്കിയാണ് സ്മിത്ത് നേട്ടത്തിലെത്തിയത്.
ദക്ഷിണാഫ്രിക്കയുടെ അഞ്ച് ബാറ്റ്‌സ്മാന്‍മാരെയാണ് സ്മിത്ത് ക്യാച്ചെടുത്ത് പവലിയനിലേക്ക് മടക്കിയത്. ഈ റെക്കോര്‍ഡ് കുറിക്കുന്ന പത്താമത്തെ താരമാണ് സ്മിത്ത്. രണ്ടാമത്തെ മാത്രം ഓസീസ് താരവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."