HOME
DETAILS
MAL
കേസില്‍ ഗൂഢാലോചനയുണ്ടെന്ന്
backup
March 24 2018 | 03:03 AM
കോഴിക്കോട്: ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകന്‍ മുനവ്വര്‍ ജൗഹറിനെതിരേയുള്ള കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാലയും ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്ററും പ്രസ്താവനയില്‍ പറഞ്ഞു.
ജില്ലയിലെ ഒരു കുടുംബ സദസില്‍ സംസാരിക്കുന്നതിനിടെ പുതിയ തലമുറയിലെ വസ്ത്ര ധാരണ രീതിയില്‍ പ്രകടമാവുന്ന ആശാസ്വമല്ലാത്ത പ്രവണതയെ അപലപിച്ചു കൊണ്ടുള്ള പരാമര്‍ശം വിവാദമാക്കിയാണ് തല്‍പരകക്ഷികള്‍ പ്രചാരണം നടത്തിയത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഫാറൂഖ് കോളജിനെ അപകീര്‍തിപ്പെടുത്താനുള്ള ശ്രമവും ഇതിന് പിന്നിലുണ്ട്. അനാവശ്യമായ പ്രകോപനങ്ങള്‍ക്ക് കാരണമാവുന്ന ഇത്തരം നടപടികളില്‍ നിന്ന് പിന്‍മാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."