HOME
DETAILS

കേംബ്രിജ് അനലിറ്റിക്കയ്ക്ക് കേന്ദ്രത്തിന്റെ നോട്ടിസ്

  
backup
March 24 2018 | 04:03 AM

india-sends-notice-to-uk-based-cambridge-analytica

ലഖ്‌നൗ: ഫേസ്ബുക്കിലെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തില്‍ വിവാദത്തിലായ ബ്രിട്ടീഷ് കമ്പനി കേംബ്രിജ് അനലിറ്റക്കയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടിസ് അയച്ചു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായി ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ് എന്ന ആപ്പ് ഉപയോഗിച്ച് ഫേസ്ബുക്കിലെ അഞ്ചുകോടി അംഗങ്ങളുടെ വിവരങ്ങള്‍ രാഷ്ട്രീയവിവര വിശകലന സ്ഥാപനമായ കാംബ്രിജ് അനലിറ്റിക്ക നിയമവിരുദ്ധമായി ശേഖരിച്ചുവെന്ന വാര്‍ത്ത നോരത്തെ പുറത്തുവന്നിരുന്നു. ഇതുപോലെ വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി വിവരങ്ങള്‍ ദുരുപയോഗം ചെയ്‌തെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് കേന്ദ്രം നോട്ടിസ് അയച്ചത്.

ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും വിവരങ്ങള്‍ ശേഖരിച്ച മാര്‍ഗവും ആരുടെയൊക്കെ വിവരങ്ങളാണ് ശേഖരിച്ചത് എന്നും വ്യക്തമാക്കണമെന്ന് നോട്ടിസില്‍ ആവശ്യപ്പെടുന്നു. ആറോളം ചോദ്യങ്ങളാണ് നോട്ടിസിലുള്ളത്. ഈമാസം 31നകം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ബി.ജെ.പിക്കുവേണ്ടി തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി അനലിറ്റിക്ക സഹസ്ഥാപകന്‍ അലക്‌സാണ്ടര്‍ നിക്‌സിന്റെ ഇന്ത്യന്‍ പ്രതിനിധി അവനീഷ് റായി ഇന്നലെ ലഖ്‌നൗവില്‍ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തിളക്കമാര്‍ന്ന ജയത്തിനുപിന്നില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും മറ്റും സംശയം പ്രകടിപ്പിച്ചത് ശരിവയ്ക്കുന്നതാണ് അവനീഷ് റായിയുടെ വെളിപ്പെടുത്തല്‍.

അനലിറ്റിക്കയുടെ തന്ത്രപ്രധാനമായ നീക്കങ്ങള്‍ നടത്തുന്ന സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ലബോറട്ടറി(എസ്.സി.എല്‍) ഫേസ്ബുക്കില്‍ നിന്ന് വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായും അവനീഷ് പറയുന്നു. എസ്.സി.എല്ലിന്റെ മറ്റൊരു ഡയറക്ടറായ ജെ.ഡി.യു നേതാവ് കെ.സി ത്യാഗിയുടെ മകന്‍ അമരീഷ് ത്യാഗി നേരത്തെ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago