'കലക്ടറുടെ തീരുമാനം ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളി'
വടകര: 'ക്ലീന്‍ സിറ്റി ഗ്രീന്‍ സിറ്റി സീറോവേസ്റ്റ് ' വടകര പദ്ധതിയുടെ ഭാഗമായി ഷ്രഡിങ്ങ് യൂനിറ്റ് നിര്‍ദിഷ്ട സ്ഥല്ലത്ത് നിന്ന് മാറ്റുന്നതായി പറയുന്ന കലക്ടറുടെ ഉത്തരവ് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
തെരഞ്ഞെടുത്ത കൗണ്‍സിലും ചെയര്‍മാനും ഉണ്ടായിരിക്കെ ഒരുവിധ കൂടിയാലോചനയും നടത്താതെ തികച്ചും ഏകപക്ഷീയമായി കലക്ടര്‍ എടുത്ത തീരുമാനം ജനാധിപത്യ വിരുദ്ധമാണ്. കലക്ടര്‍ ഉള്‍പ്പെടുന്ന ജില്ലാ ആസൂത്രണ സമിതിയാണ് നഗരസഭയുടെ പദ്ധതിക്ക് അംഗീകരം നല്‍കിയത്. സീറോ വേസ്റ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് പാഴ്‌വസ്തുക്കള്‍ ജൂബിലി ഗേറ്റിന് സമീപത്തുള്ള നഗരസഭയുടെ കെട്ടിടത്തില്‍ സ്ഥാപിക്കാന്‍ നഗരസഭ ഐകകണേഠ്യന തീരുമാനിച്ചതാണ്. പദ്ധതിയെ തുടക്കം മുതല്‍ തകര്‍ക്കാന്‍ എസ്.ഡി.പി.ഐ പോലുള്ള സംഘടനകള്‍ സമരവുമായി രംഗത്തുവന്നു.
പിന്നീട് യു.ഡി.എഫും, ബി.ജെ.പിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പാഴ്‌വസ്തുക്കള്‍ ശേഖരിച്ച് തരം തിരിച്ച് കയറ്റിയയക്കാനുള്ള ഈ കേന്ദ്രം ട്രഞ്ചിങ്ങ് ഗ്രൗണ്ടെന്നും മാലിന്യ സംഭരണ കേന്ദ്രമാക്കി മാറ്റുമെന്നുമുള്ള കള്ള പ്രചാരണം നടത്തിയാണ് സമരം നടത്തിയത്. എന്നാല്‍ ജനകീയ പങ്കാളിത്തത്തോടെ പദ്ധതി വിജയകരമായിനഗരസഭ നടപ്പാക്കുകയാണ്. ഇതിനിടയിലാണ് കേന്ദ്രം ഈ സ്ഥലത്തുനിന്നും മാറ്റി സ്ഥാപിക്കണമെന്ന് ഉത്തരവിറക്കിയത്. സമരത്തിന് ഒത്താശ ചെയ്തു കൊടുക്കുന്ന നടപടിയാണ് കലക്ടറുടെ ഭാഗത്തുനിന്നുണ്ടായതെന്നും ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."