വടക്കനാട് സമരം എട്ടാം ദിവസത്തിലേക്ക്; അണമുറിയാത്ത പിന്തുണ
സുല്‍ത്താന്‍ ബത്തേരി: വടക്കനാട് പ്രദേശങ്ങളിലെ വന്യജിവിശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വയനാട് വന്യജിവി സങ്കേതം മേധാവിയുടെ കാര്യലയത്തിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഏട്ടാം ദിനത്തിലേക്ക് കടന്നു.
സമരത്തിന്റെ ഏഴാം ദിവസവും അഭിവാദ്യമര്‍പ്പിക്കുന്നതിനായി നൂറ് കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. രാവിലെ മുതല്‍ തന്നെ സമരപന്തലിലേക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിക്കെനെത്തുന്നവരുടെ ഒഴുക്കായിരുന്നു.
ലെന്‍സ്‌ഫെഡ് വയനാട് ജില്ലാകമ്മിറ്റി, ബത്തേരി പഞ്ചായത്ത് മുന്‍പ്രസിഡന്റ് ഒ.എം.ജോര്‍ജ്, നഗരസഭ കൗണ്‍സിലര്‍ ബാബു അബ്ദുറഹിമാന്‍, എസ്.വൈ.എസ് മേഖലാ നേതാക്കളായ കെ.സി.കെ തങ്ങള്‍, ഹാരിസ് ബനാന, അബ്ദുല്‍ കരീം ബാഖവി, സിദ്ദീഖ് മഖ്ദൂമി, കെ.പി ആലി ഹാജി, യാക്കോബായ സുറിയാനി സഭ മലബാര്‍ സെക്രട്ടറി ഫാ. ബൈജു മനയത്ത്, കെ.സി.വൈ.എം മുന്‍ പ്രസിഡന്റ് മാത്യും തറയില്‍, എം.എസ്.എഫ് ജില്ലാ ക്യാമ്പസ് വിങ് കണ്‍വീനര്‍ സഫ്‌വാന്‍, എസ്.എന്‍.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ ഷാജി,ആംആദ്മി പാര്‍ട്ടി സംസ്ഥാന സമിതി അംഗം ജോസ് പുന്നക്കുഴി,എം.എസ്.എഫ് ഹരിത സംസ്ഥാന പ്രസിഡണ്ട് മുഫീതതസ്‌നി, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കെ കുമാരന്‍, ബിജു, കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗം എന്‍.ഡി അപ്പച്ചന്‍, യു.ഡി.എഫ് ജില്ലാചെയര്‍മാന്‍ സി.പി വര്‍ഗ്ഗീസ്, ജോസ് വി.ടി, റ്റി.ജെ ജോസഫ്, സുനില്‍ജോണ്‍ എന്നിവര്‍ സമരപന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു.
സുന്നി യുവജന സംഘം സുല്‍ത്താന്‍ ബത്തേരി മേഖലാകമ്മിറ്റി, ചെതലയം കര്‍ഷകസംഘം, വര്‍ക്ക്‌ഷോപ്പ് അസോസിയേഷന്‍, ചെതലയം പൗരസമിതി, മലങ്കരഓര്‍ത്തഡോക്‌സ് സഭ വൈദീക പ്രതിനിധികള്‍, എ.കെ.സി.ഡി.എ മെഡിക്കല്‍ഷോപ്പ് അസോസിയേഷന്‍, ഓള്‍കേരള തയ്യല്‍തൊഴിലാഴി യൂണിയന്‍ ഐ.എന്‍.റ്റി.യു.സി, കര്‍ഷക വയോജനവേദി, എന്നീ സംഘടനകളും സെന്റ്‌മേരിസ് കോളേജ് വിദ്യാര്‍ത്ഥികളും പ്രകടനമായെത്തി അഭിവാദ്യം അര്‍പ്പിച്ചു.
താലൂക്കില്‍ ഇന്ന് ജനകീയ ഹര്‍ത്താലിന് സര്‍വ്വക്ഷിയോഗം ആഹ്വാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."