അധ്യാപകനെതിരായ നടപടി പ്രതിഷേധാര്‍ഹം: എസ്.വൈ.എസ്
കോഴിക്കോട്: മാറ് മറയ്ക്കണമെന്ന് പറഞ്ഞത് സ്ത്രീ നിന്ദയാണന്ന വാദം ഉയര്‍ത്തുന്നത് ബ്രാഹ്മണ മേധാവിത്വം നിലനിന്നിരുന്ന ഒരു പഴയ കാലഘട്ടത്തെ പുതിയതായി അവതരിപ്പിക്കലാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറിമാരായ പിണങ്ങോട് അബൂബക്കര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ പ്രസ്താവിച്ചു. മാറ് മറയ്ക്കാനുള്ള അവകാശത്തിന് വേണ്ടി ശബ്ദിച്ച സ്ത്രീകളുടെ പിന്തലമുറക്കാരില് ചിലര്‍ അനാവരണ ആവശ്യം ഉയര്‍ത്തുന്നത് ദുഃഖകരമാണെന്നും നേതാക്കള്‍ പറഞ്ഞു.
പുരാതന ഭാരതത്തില്‍ മാറ് മറയ്ക്കാന്‍ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് അവകാശം നിഷേധിക്കപ്പെട്ടിരുന്നു. ബ്രാഹ്മണ്യത്തിന്റെ ആസ്വാദന കുടിലതയായിരുന്നു കാരണം. ഇപ്പോള്‍ മാറ് മറയ്ക്കണമെന്ന് പറഞ്ഞത് സ്ത്രീ നിന്ദയാണെന്ന വാദം പഴയത് പുതിയതായി അവതരിപ്പിക്കലാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ലിംഗസമത്വ വാദത്തിനപ്പുറത്ത് മാനവികതയുടെ സൗന്ദര്യം കൂടി വായിക്കാന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊതുബോധം ഉണരേണ്ടതുണ്ട്.
മതവിഷയം പറഞ്ഞ് സ്ത്രീ നിന്ദയായി കണക്കാക്കി കേസെടുത്ത പൊലിസ് നടപടി ശരിയല്ല. ഈ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്.
രംഗം വഷളാക്കിയവരും വഷളാക്കുന്നവരും തിരുത്താന്‍ വൈകരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."