ചുള്ളിക്കാടിനു പിന്തുണയുമായി എം.ടിയും സുഗതകുമാരിയും
തിരുവനന്തപുരം: തന്റെ കവിതകള്‍ പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പരസ്യമായി മുന്നോട്ടുവന്ന വന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന് പിന്തുണയുമായി എം.ടി വാസുദേവന്‍ നായരും, സുഗതകുമാരിയും രംഗത്തെത്തി. കേരളത്തിലെ പാഠ്യപദ്ധതിയില്‍ നിന്ന് സാഹിത്യത്തെ ആട്ടിപ്പായിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ചുള്ളിക്കാടിന്റെ നിലപാട് തന്നെയാണ് തനിക്കുമെന്ന് എം.ടി പറഞ്ഞു.
ഒരു സ്വകാര്യ മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എം.ടി തന്റെ നിലപാട് തുറന്ന് പറഞ്ഞത്. ഭാഷയോട് നീതി പുലര്‍ത്തേണ്ടത് കവികളുടെ ഉത്തരവാദിത്വമാണെന്ന് കരുതുന്നു. ഇക്കാര്യം നേരത്തെയും തങ്ങള്‍ ഉന്നയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ അഭിപ്രായത്തോട് യോജിക്കുന്ന പ്രതികരണമാണ് സുഗതകുമാരിയും നടത്തിയത്.
മലയാള സാഹിത്യം പ്രതിസന്ധിയിലേക്ക് പോകുന്ന ഈ കാലഘട്ടത്തില്‍ പഠന രീതിയില്‍ ഒന്നാം ക്ലാസ് മുതല്‍ മാറ്റം ആവശ്യമാണെന്ന് അവര്‍ ആവശ്യപ്പെട്ടു. പാഠ്യപദ്ധതിയില്‍ നിന്ന് തന്റെയും കവിതകള്‍ ഒഴിവാക്കണം. ഇനി കവിതയെ ഇഷ്ടപ്പെടുന്നവര്‍ മാത്രം അത് വായിച്ചാല്‍ മതി.
വളരെ ധര്‍മസങ്കടത്തോടെയാണ് ഈ തീരുമാനമെടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ മാര്‍ക്ക് വാരിക്കോരിക്കൊടുത്ത് വിദ്യാര്‍ഥികളെ വിജയിപ്പിക്കുകയും ഉന്നത ബിരുദങ്ങള്‍ നല്‍കുകയും ചെയ്യുന്നതില്‍ ഉള്‍പ്പെടെ പ്രതിഷേധിച്ചാണ് സ്‌കൂളിലോ കോളജിലോ ഇനി തന്റെ കവിത പഠിപ്പിക്കരുതെന്നും ഗവേഷണ വിഷയമാക്കരുതെന്നും എല്ലാ പാഠ്യപദ്ധതിയില്‍നിന്നും രചനകള്‍ ഒഴിവാക്കണമെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."