'ഇടതു സര്‍ക്കാരിന്റേത് ഇരട്ടനീതി'
മലപ്പുറം: കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കുന്നത് ഇരട്ടനീതിയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മലപ്പുറം ഈസ്റ്റ്, വെസ്റ്റ് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. ഫാറൂഖ് ട്രെയ്‌നിങ് കോളജിലെ അധ്യാപകന്‍ ഡോ. ജൗഹര്‍ മുനവ്വര്‍ തന്റെ കൗണ്‍സിലിങ് ക്ലാസില്‍വന്ന ശ്രോതാക്കളോട് മുസ്‌ലിം സ്ത്രീകള്‍ വസ്ത്രധാരണം നടത്തുന്നതിനെ കുറിച്ചും ഇപ്പോഴത്തെ വസ്ത്രധാരണ രീതിയെ കുറിച്ചും വളരെ മാന്യമായി നടത്തിയ പരാമര്‍ശത്തെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി ചിലര്‍ വിവാദമാക്കുകയാണ് ചെയ്തത്. ഇതിനെതിരേ ലഭിച്ച പരാതിയുടെ ശരിയും തെറ്റും പരിശോധിക്കാതെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത് ന്യായീകരിക്കാനാകില്ല. ഇതിന് മുന്‍പും സര്‍ക്കാരില്‍നിന്ന് ഇതിന് സമാനമായ നിലപാടുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വര്‍ഗീയ വിഷം ചീറ്റുന്ന പ്രഭാഷണങ്ങള്‍ നടത്തിയവര്‍ക്കെതിരേ പരാതി ലഭിച്ചിട്ടും കേസെടുക്കാന്‍ മടിച്ച് നില്‍ക്കുന്നത് അപലപനീയമാണ്. പി. ഹസന്‍ മുസ്‌ലിയാര്‍, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി, കെ.ടി ഹുസൈന്‍കുട്ടി മൗലവി, ശമീര്‍ ഫൈസി ഒടമല, കെ.എം.എ റസാഖ് മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."