മലപ്പുറം നഗരസഭക്ക് ദേശീയ അംഗീകാരം
ന്യൂഡല്‍ഹി: ശുചിത്വ മേഖലയിലെ പ്രവര്‍ത്തന മികവിന് മലപ്പുറം നഗരസഭക്ക് ഇരട്ട ദേശീയ അംഗീകാരം. ദേശീയ നഗര ഉപജീവന മിഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ സ്വഛത എക്‌സലന്‍സ് അവാര്‍ഡ് രണ്ടാം സ്ഥാനം നഗരസഭയിലെ താമരക്കുഴി, മൂന്നാം പടി കുടുംബശ്രീ എ.ഡി.എസുകള്‍ക്ക് ലഭിച്ചു. തിരുവനന്തപുരം കോര്‍പറേഷനിലെ കഴക്കൂട്ടം എ.ഡി.എസിനാണ് ഒന്നാം സ്ഥാനം. ഡല്‍ഹിയിലെ ചാണക്യ പുരി പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചറുടെ നേതൃത്വത്തില്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപ വീതമുള്ള കാഷ് അവാര്‍ഡും ഫലകവും പ്രശംസ പത്രവുമടങ്ങുന്ന അവാര്‍ഡ് കേന്ദ്ര നഗര കാര്യ സെക്രട്ടരി ദുര്‍ഗ പ്രസാദ് മിശ്ര സമ്മാനിച്ചു.
കുടുംബശ്രീ സംസ്ഥാന എക്‌സിക്യുട്ടീവ് ഡയരക്ടര്‍ എസ്. ഹരികിഷോര്‍, എന്‍.യു.എല്‍.എം പ്രോഗ്രാം ഓഫിസര്‍ ബിനു ഫ്രാന്‍സിസ്, നഗരസഭാ കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, കെ.പി പാര്‍വതിക്കുട്ടി ടീച്ചര്‍, സി.ഡി.എസ് പ്രസിഡന്റ് വി.കെ ജമീല, എന്‍.യു.എല്‍.എം മാനേജര്‍ പി.കെ സുനില്‍, എ.ഡി.എസ് ഭാരവാഹികളായ ഇ.കെ രഞ്ജിനി (താമരക്കുഴി), എ.പി വിജയകുമാരി, കെ. വിലാസിനി (മൂന്നാം പടി) എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം കുടുംബശ്രീ എ.ഡി.എസുകള്‍ മുഖേന നഗര പ്രദേശങ്ങളില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനാധാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."