ദേശീയപാത അലൈന്മെന്റുമായി നഗരസഭക്ക് ബന്ധമില്ല
തിരൂരങ്ങാടി: ദേശീയ പാത വികസനത്തിന്റെ അലൈന്മെന്റുമായി നഗരസഭക്ക് യാതൊരു ബന്ധവുമില്ലെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.ടി റഹീദ, വൈസ് ചെയര്മാന് എം. അബ്ദുറഹ്മാന്‍കുട്ടി എന്നിവര്‍ നഗരസഭ കൗണ്‍സില്‍ യോഗത്തെ അറിയിച്ചു. അശാസ്ത്രീയ അലൈന്മെന്റിനു നഗരസഭ അനുകൂലമല്ല. ദേശീയ പാത അധികൃതര്‍ സ്വയം തയാറാക്കിയ അലൈന്മെന്റ് കൗണ്‍സില്‍ മുമ്പാകെ ഹാജറാക്കാന്‍ ഇതു വരെ എത്തിച്ചിട്ടില്ല. നിലവിലുള്ള ദേശീയ പാത ഉപയോഗപ്പെടുത്തി ഇരുവശങ്ങളില്‍ നിന്നും തുല്യമായി എടുക്കണമെന്ന സംസ്ഥാനത്തിന്റെ പൊതുതത്വമാണ് നഗരസഭയുടെതും. സ്ഥലമുടമകള്‍ക്ക് ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരം നല്കി പുനരവധിവസിപ്പിച്ചുവെന്ന് ഉറപ്പ് വരുത്താതെ സ്ഥലമുടമകളെ കുടിയിറക്കരുത്. അശാസ്ത്രീയ അലൈന്മെന്റുകള് പരിഹരിക്കണമെന്നും പരാതികളില്‍ തീര്‍പ്പാക്കും മുമ്പേ സര്‍വേ നടത്തുന്നത് നിര്‍ത്തിവെക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."