എസ്.കെ.എസ്.എസ് ജലയാത്രകള്‍ സമാപിച്ചു
കണ്ണൂര്‍: എസ്.കെ.എസ്.എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക ജനദിനത്തില്‍ ജില്ലയിലെ മേഖലകളില്‍ നടത്തിയ ജലയാത്രകള്‍ സമാപിച്ചു. ജലത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുക, ജലസ്രോതസുകള്‍ വൃത്തിയാക്കുക, മാലിന്യ മുക്തമാക്കുക എന്നിവയായിരുന്നു യാത്രയുടെ ലക്ഷ്യം. പയ്യന്നൂര്‍ മേഖലയില്‍ നടന്ന ജലദിന സംഗമം ത്വയിബ് പെരുമ്പ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അഹ്മദ് രാമന്തളി അധ്യക്ഷനായി. സലീം ഹുദവി വിഷയാവതരണം നടത്തി. തളിപ്പറമ്പില്‍ അബ്ദുള്ള യമാനി അരിയില്‍ ഉദ്ഘാടനം ചെയ്തു. കമ്പിലില്‍ ഹാഫിസ് അബ്ദുള്ള ഫൈസി ഉദ്ഘാടനം ചെയ്തു. സുബൈര്‍ ദാരിമി അധ്യക്ഷനായി. മുണ്ടേരിയില്‍ അഹ്മദ് ബഷീര്‍ ഫൈസി മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്ള മാണിയൂര്‍ അധ്യക്ഷനായി. സതീഷ് കുമാര്‍, വെള്ളോറ രാജന്‍ സംസാരിച്ചു. മട്ടന്നൂരില്‍ അന്‍സാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ഖലീല്‍ ബാഖവി അധ്യക്ഷനായി. കൂത്തുപറമ്പില്‍ നസീര്‍ മൂര്യാട് ഉദ്ഘാടനം ചെയ്തു. നൂറുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. ഉബൈദ് സനൂസി വിഷയാവതരണം നടത്തി. അഞ്ചരക്കണ്ടിയില്‍ സിദ്ധീഖ് ഫൈസി വെണ്‍മണല്‍ ഉദ്ഘാടനം ചെയ്തു. എം.ടി കുഞ്ഞുമാഷ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."